Latest NewsUAEInternationalGulf

കോവിഡ് മുൻകരുതൽ നടപടികൾ പാലിച്ചില്ല: 46 ഭക്ഷ്യശാലകൾക്ക് പിഴ ചുമത്തി യുഎഇ

ദുബായ്: യുഎഇയിൽ കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള മുൻകരുതൽ പാലിക്കാത്ത ഭക്ഷ്യശാലകൾക്കെതിരെ നടപടി. മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്ത 46 ഭക്ഷ്യശാലകൾക്ക് പിഴ ചമത്തി. 60 സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

Read Also: എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കള്‍, ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് തള്ളിക്കളയുന്നു : ഫാ.ജെയിംസ് പനവേലില്‍

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണോ പ്രവർത്തിക്കുന്നതെന്നറിയാനായി 500 ഭക്ഷ്യശാലകളിലാണ് അധികൃതർ പരിശോധന നടത്തിയത്. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനായി ഒരു ഹോട്ട്‌ലൈൻ സജ്ജീകരിച്ചതായി ഉമ്മുൽ ഖുവൈൻ മുൻസിപ്പാലിറ്റി ഡയറക്ടർ മൈത ജാസീം ഷാഫി വ്യക്തമാക്കി.

കോവിഡ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാർ എല്ലാ ഭക്ഷ്യശാലകളിലും പരിശോധനകൾ ശക്തമാക്കിയതായും മാത ജാസീം ഷാഫി വ്യക്തമാക്കി.

Read Also: ക​ല​ക്ക​വെ​ള്ള​ത്തി​ല്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പ​ല​രു​മു​ണ്ടാ​കും: മതത്തെ പഴിക്കരുതെന്ന് സി​എ​സ്‌ഐ ബി​ഷ​പ്പും ഇ​മാ​മും

shortlink

Related Articles

Post Your Comments

Related Articles


Back to top button