പാലക്കാട്: സമാന്തര ടെലഫോൺ എക്ചേഞ്ച് കേസുമായി ബന്ധപ്പെട്ട് പാലക്കാട് നടത്തിയ പരിശോധയിൽ പോപ്പുലർ ഫ്രണ്ടിന്റെ രണ്ട് നോട്ടീസുകൾ കണ്ടെത്തിയതായി പോലീസ്. കുഴൽമന്ദം സ്വദേശി ഹുസൈൻ്റെ ഉടമസ്ഥതയിലുള്ള കീർത്തി എന്ന ആയുർവേദ ഫാർമസിയുടെ മറവിലാണ് എക്സേഞ്ച് പ്രവർത്തിച്ചിരുന്നത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തെ തുടർന്ന് മേട്ടുപ്പാളയം എക്ചേഞ്ചിനെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
കേസില്‍ മലപ്പുറത്ത് ഒരാൾ കൂടി അറസ്റ്റിലായി. പ്രതി വീട്ടിലും സഹോദരിയുടെ വീട്ടിലുമായി രണ്ട് കേന്ദ്രങ്ങളിലായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്കൾ പ്രവർത്തിപ്പിച്ചിരുന്നു. പ്രവര്‍ത്തിക്കുന്ന രണ്ട് എക്സ്ചേഞ്ച്കളും പ്രവര്‍ത്തിക്കാത്ത ഒന്നുമാണ് അന്വേഷണ ഉദ്യഗസ്ഥർ കണ്ടെത്തിയത്. ഇവിടെ നിന്ന് അനധികൃത സെർവറും പോലീസ് കണ്ടെത്തി. സമാനകേസിൽ പ്രതി നേരത്തെ മൈസുരുവില്‍ അറസ്റ്റിലായിരുന്നുവെന്നും കേസന്വേഷണം സൈബര്‍ പൊലീസിന് കൈമാറിയെന്ന് എസ്പി എസ് സുജിത് ദാസ് വ്യക്തമാക്കി.
‘അജ്ഞാത പനി’ പടരുന്നു: 10 ദിവസത്തിനുള്ളില്‍ 8 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
അതേസമയം പാലക്കാട് കണ്ടെത്തിയത് ഐഎസ് വിരുദ്ധ പോസ്റ്ററുകളാണെന്നും ഐ എസ് പോസ്റ്ററുകൾ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കോഴിക്കോട് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ആർ വിശ്വനാഥ് വ്യക്തമാക്കി.
Post Your Comments