Latest NewsIndia

‘ആ പണം തിരിച്ച്‌​ തരില്ല, അത്​ പ്രധാനമന്ത്രി അയച്ചതാണ്’​: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാതെ​ യുവാവ്​

'എല്ലാം ഞാന്‍ ചെലവാക്കി. ഇ​പ്പോള്‍ എന്‍റെ അക്കൗണ്ടില്‍ പണമൊന്നുമില്ല'

പട്​ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച പണമാണെന്ന്​ പറഞ്ഞ്​ അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച്‌​ യുവാവ്​. ബിഹാറിലെ ഖകാരിയ സ്വദേശിയായ രഞ്​ജിത്​ ദാസിന്‍റെ അക്കൗണ്ടിലാണ്​ ഗ്രാമീണ ബാങ്ക്​ ഉദ്യോസ്​ഥരുടെ പിഴവിന്‍റെ ഫലമായി 5.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടത്​.

പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട്​ ബാങ്ക്​ നിരവധി നോട്ടീസുകള്‍ അയച്ചെങ്കിലും താന്‍ ചെലവഴിച്ചുവെന്നായിരുന്നു ദാസിന്‍റെ മറുപടി. ‘ഈ വര്‍ഷം മാര്‍ച്ചില്‍ പണം ലഭിച്ചപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലായി. പ്രധാനമന്ത്രി വിവിധ പദ്ധതികൾ പ്രകാരം അക്കൗണ്ടിൽ പണം നിക്ഷേപിക്കുമെന്ന്​ ഞാൻ വാർത്തകളിൽ കണ്ടിരുന്നു. ഇത് അതാണെന്ന് കരുതി എല്ലാം ഞാന്‍ ചെലവാക്കി. ഇ​പ്പോള്‍ എന്‍റെ അക്കൗണ്ടില്‍ പണമൊന്നുമില്ല’ -ദാസ്​ പൊലീസിനോട്​ പറഞ്ഞു.

ബാങ്കിന്‍റെ പരാതിയില്‍ ദാസിനെ അറസ്റ്റ്​ ചെയ്​തതായി മാന്‍സി പൊലീസ്​ സ്​റ്റേഷന്‍ ഹൗസ്​ ഓഫീസര്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രി പറഞ്ഞത് വളച്ചൊടിച്ചാണ് സാധാരണക്കാരിലേക്ക് പല രാഷ്ട്രീയക്കാരും എത്തിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button