ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് പിടികൂടിയ തീവ്രവാദികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്ലീപര്‍ സെല്ലുകളായെന്ന് വിവരം ലഭിച്ചു. Terro അറിയിച്ചു. പിടികൂടിയവരില്‍ രണ്ടു പേര്‍ക്കാണ് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചത്.
ഇവര്‍ മസ്ക്കറ്റില്‍ നിന്നും കപ്പല്‍ മാര്‍ഗം പാകിസ്ഥാനിലേക്കെത്തുകയും അവിടെ നിന്ന് ആയുധ പരിശീലനം നേടിയ ശേഷം തിരിച്ച് ഇന്ത്യയിലേക്ക് എത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് പതിനഞ്ച് ദിവസത്തോളം പാകിസ്ഥാനിലെ പരിശീലനത്തിനു ശേഷം എ കെ 47 പോലുള്ള ആത്യാധുനിക ആയുധങ്ങളും സ്ഫോടക വസ്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ യുവാക്കളെ ഇവര്‍ സംഘത്തില്‍ ചേര്‍ത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ഇന്റലിജന്‍സില്‍ നിന്നും ലഭിച്ച വിവരത്തെതുടര്‍ന്ന് ഡി സി പി പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഭീകരെ പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശി ജാന്‍ മുഹമ്മദ് അലി ഷെയ്ക്ക് (മുംബയ് – 47), ഡല്‍ഹി ജാമിയ സ്വദേശി ഒസാമ (22) , ഉത്തര്‍പ്രദേശ് സ്വദേശികളായ സീഷാന്‍ ഖ്വാമര്‍ (പ്രയാഗ്രാജ് – 28 ), മുഹമ്മദ് അബൂബക്കര്‍ (ബഹ്റൈച്ച് – 23 ), മൂല്‍ചന്ദ് എന്ന ലാല ( റായ്ബറേലി – 47 ), മുഹമ്മദ് ആമിര്‍ ജാവേദ് (ലക്നൗ – 31 ) എന്നിവരാണ് പിടിയിലായത്.
പരിശീലനം നല്‍കിയത് പാക് ആര്‍മി വേഷം ധരിച്ചവരെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേര് ഉണ്ടായിരുന്നുവെന്നും ഈ സംഘത്തിലെ ചിലര്‍ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.
Post Your Comments