തിരുവനന്തപുരം: മജിസ്‌ട്രേറ്റിന്റെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ എഎസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. പാറശാല സ്റ്റേഷനിലെ എഎസ്‌ഐ യാക്കോബിനെതിരെയാണ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കാണാതായ വ്യക്തിയെ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കാന്‍ സമയം ചോദിച്ചാണ് പാറശാല സ്റ്റേഷനിലെ എഎസ്‌ഐ മജിസ്‌ട്രേറ്റിനെ വിളിച്ചത്. എന്നാല്‍ അനുവദിക്കാതെ വന്നതോടെ തുടര്‍ന്നും വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് സംസാരിച്ചത്. സംഭവത്തില്‍ മജിസ്‌ട്രേറ്റിനെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.
നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ് മേരിയുമായുള്ള ഫോണ്‍ സംഭാഷണമാണ് ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടത്. അടിയന്തിരമായ കാര്യത്തിന് ഫോണില്‍ വിളിച്ചപ്പോള്‍ മജിസ്‌ട്രേറ്റ് പോലീസ് ഉദ്യോഗസ്ഥനെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു.
Post Your Comments