KeralaLatest NewsNews

സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്: എൽഡിഎഫിന് പരാതി നൽകാനൊരുങ്ങി കേരള കോൺഗ്രസ്

കോട്ടയം : കേരള കോൺഗ്രസിനെ വിമർശിച്ചുള്ള സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ എൽഡിഎഫിന് പരാതി നൽകാനൊരുങ്ങി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. സിപിഐ യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും, എതിർ ചേരിയിലുള്ളവരോടെന്ന പോലെ പെരുമാറുന്നുവെന്നുമാണ് ജോസിന്റെ പരാതി.

മുന്നണിയിൽ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന് സിപ ഐയ്ക്ക് പേടിയുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ വേണ്ടിയാണ് സിപ ഐയുടെ ആവലോകന റിപ്പോർട്ട് എന്നും ജോസ് വിമർശിച്ചു. കടുത്തുരുത്തിയിലും പാലായിലും സിപ ഐ സഹായിച്ചില്ലെന്നും ജോസ് വിഭാഗം ആരോപിക്കുന്നു.

Read Also  :  ‘യുപി സര്‍ക്കാരുമായി പ്രവര്‍ത്തിക്കാന്‍ താല്പര്യം’: യോഗി മോഡലിനെ പ്രശംസിച്ച്‌ എംപിക്ക് പിന്നാലെ ഓസ്‌ട്രേലിയൻ മന്ത്രിയും

അതേസമയം, സിപിഎമ്മിനും കേരള കോൺഗ്രസിനുമെതിരായ പരാമർശങ്ങളിൽ സിപിഐ ഉറച്ചുനിൽക്കുകയാണ്. മുന്നണിയിൽ പരാതിപ്പെട്ടാലും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ഭേദഗതി ചെയ്യില്ലെന്നാണ് സിപിഐയുടെ നിലപാട്. റിപ്പോർട്ട് പാർട്ടിയുടെ സ്വന്തം കാര്യമാണെന്നും, പരാതി വന്നാൽ മുന്നണിയെ ഇക്കാര്യം അറിയിക്കുമെന്നും പാർട്ടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button