ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അറസ്റ്റിലായ ഭീകരരെ കുറിച്ച് അന്വേഷണം തുടങ്ങിയത് കേന്ദ്ര എജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. കേസിൽ പ്രതികളായ ഒസാമ ,ജാവേദ് എന്നിവർക്ക് 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ യുവാക്കളെ ഇവർ സംഘത്തിൽ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്.
മസ്ക്കറ്റിൽ എത്തിയ ഒസാമ ,ജാവേദ് എന്നിവർ ബോട്ടുകളിൽ വിവിധ സംഘങ്ങൾക്കൊപ്പം പാക്കിസ്ഥാനിലെ ഗ്യാദാർ തുറമുഖത്തിന് സമീപം എത്തിയെന്നും ഇവിടെ നിന്നു മറ്റൊരു കേന്ദ്രത്തിൽ പരിശീലനത്തിന് പോയയെന്നും മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
പരിശീലനം നൽകിയത് പാക് ആർമി വേഷം ധരിച്ചവരെന്നും മൊഴി നൽകിയിട്ടുണ്ട്. ഇവർക്കൊപ്പം ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേർ ഉണ്ടായിരുന്നുവെന്നും ഈ സംഘത്തിലെ ചിലർ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു. രണ്ട് ഭീകരർ ഉൾപ്പെടെ ആറു പേരാണ് ഇന്നലെ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്. ഇവരിൽ നിന്നും വൻ ആയുധശേഖരവും കണ്ടെെത്തിയിരുന്നു
Post Your Comments