ThiruvananthapuramKeralaLatest NewsNews

ലഹരി മാഫിയകള്‍ക്ക് മതചിഹ്നം നല്‍കരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി മാഫിയയെ മാഫിയയായി കാണണമെന്നും അതിന് മതചിഹ്നം നല്‍കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഉതകുന്ന സമീപനമേ എല്ലാവരും സ്വീകരിക്കാവൂയെന്നും അദ്ദേഹം പറഞ്ഞു.

Also Read: കൊവിഡ്: കേരളത്തില്‍ നിന്നുള്ളവരെ വിലക്കി ഗോവ

‘സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ടത്. ഏത് വിഷയവും പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന ഒരു സമൂഹമാണ് നമ്മുടേത്. മറ്റ് ശക്തികള്‍ ഉണ്ടെങ്കിലും, നമ്മുടെ നാടിന്റെ മതനിരപേക്ഷത നിലനില്‍ക്കണമെന്നാണ് മഹാഭൂരിപക്ഷം പേരുടേയും ആഗ്രഹം’- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷപ്രചരണത്തിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ചയുടെ ആവശ്യമില്ല. കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിെയന്നും മുഖ്യന്ത്രി വ്യക്തമാക്കി.

‘നാര്‍ക്കോട്ടിക്ക് എന്ന് കേട്ടിട്ടുണ്ട്. സമൂഹത്തില്‍ നല്ല രീതിയിലുള്ള യോജിപ്പ് ഉയര്‍ത്തിക്കൊണ്ട് വരുന്നതിനാണ് മുന്‍ഗണന. നാര്‍ക്കോട്ടിക് മാഫിയ എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. ഇത് ലഹരി മരുന്നിന്റെ മാഫിയയാണ്. ഇത് ലോകത്ത് തന്നെ വലിയ തോതില്‍ പ്രവര്‍ത്തിക്കുന്നു. ചില സര്‍ക്കാരുകളേക്കാള്‍ ശക്തമാണ്. അങ്ങനെയുള്ള മാഫിയയെക്കുറിച്ച്‌ ആരും അറിയാത്തതില്ല. അതിനെ മാഫിയയെ ആയിട്ടാണ് കാണേണ്ടത്. മതചിഹ്നം നല്‍കേണ്ടതില്ല.

പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ വിശദീകരണം രൂപത നല്‍കിയിട്ടുണ്ട്. തങ്ങളുടെ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കുകയാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പ്രകോപനപരമായി പോകാതിരിക്കുകയാണ് വേണ്ടത്. സമൂഹത്തില്‍ വര്‍ഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികള്‍ ദുര്‍ബലമാവുകയാണ്. പക്ഷെ, ഇത്തരം സാഹചര്യം ലഭിക്കുമ്ബോള്‍ അവര്‍ പക്ഷം പിടിക്കാന്‍ ശ്രമിക്കും. ഇങ്ങനെയുള്ള ശക്തികളെ തിരിച്ചറിയേണ്ടതാണ്’-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button