ന്യൂഡൽഹി: മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭാ എം.പിക്കെതിരെ കേസെടുത്ത് പൊലീസ്. ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിന്‍സ് രാജ് പാസ്വാനെതിരെയാണ് ഡല്‍ഹി പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്.
കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ മൂന്നുമാസം മുമ്പാണ് പെണ്‍കുട്ടി പ്രിന്‍സ് രാജ് പാസ്വാനെതിരെ പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പൊലീസ് സെപ്റ്റംബര്‍ ഒമ്പതിന് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ പെണ്‍കുട്ടി തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിന്‍സ് പ്രതികരിച്ചു.
Post Your Comments