ജയിലില്‍ അത്യാഢംബര സൗകര്യങ്ങള്‍ : പരോളില്‍ പോകാതെ ടിപി കൊലക്കേസ് പ്രതി കൊടി സുനി

തിരുവനന്തപുരം: ജയിലിലെ അത്യാധുനിക സുഖസൗകര്യങ്ങളില്‍ കഴിയുന്ന ടിപി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോളില്‍ പോകുന്നതിനോട് താത്പ്പര്യമില്ല. കൊടി സുനി ഒഴികെയുള്ള പ്രതികളെല്ലാം പരോളിലാണ്. പുറത്തിറങ്ങാതെ ജയിലില്‍ ഇരുന്ന് കാര്യങ്ങള്‍ നോക്കുന്നതിനോടാണ് താല്‍പ്പര്യം. പരോളില്‍ ഇറങ്ങിയ സമയത്തുണ്ടായ സ്വര്‍ണ്ണ കടത്ത് കേസായിരുന്നു കൊടി സുനി ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ കാരണമെന്നാണ് സൂചന. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു കൊടി സുനി കഴിഞ്ഞിരുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതോടെ വിയ്യൂരിലേക്ക് മാറ്റി. കൊടി സുനിയെ വിയ്യൂരില്‍ കൊണ്ടു പോകരുതെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും തള്ളിയിരുന്നു.

Read Also : പൊലീസിന് നേരെ വീണ്ടും ഗ്രനേഡാക്രമണം: പുല്‍വാമയില്‍ നാല് പ്രദേശവാസികള്‍ക്ക് പരിക്ക്

ഇക്കാര്യം അന്വേഷിച്ചു ബന്ധപ്പെട്ട തടവുകാര്‍ക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ജയില്‍ ഡിജിപിയോട് പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ കത്ത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ കുപ്രസിദ്ധ തടവുകാരന്‍ റഷീദ് മൊബൈല്‍ ഫോണ്‍ വഴി ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈല്‍ നമ്പറുകളിലേക്കു 1346 കോളുകളാണു നടത്തിയത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റഷീദ് എന്ന തടവുകാരന്‍ മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ഗുണ്ടകളെക്കുറിച്ചും ടിപി കേസിലെ കൊടി സുനി നടത്തിയ ഫോണ്‍ വിളികളെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇക്കാര്യം അന്വേഷിച്ചു ബന്ധപ്പെട്ട തടവുകാര്‍ക്കും ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ജയില്‍ ഡിജിപിയോട് പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ കത്ത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ കുപ്രസിദ്ധ തടവുകാരന്‍ റഷീദ് മൊബൈല്‍ ഫോണ്‍ വഴി ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈല്‍ നമ്പറുകളിലേക്കു 1346 കോളുകളാണു നടത്തിയത്.

ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊടി സുനിയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേയ്ക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കും മാറ്റി. വിയ്യൂര്‍ ജയിലില്‍ വച്ചു കൊടി സുനിയുടെ കയ്യില്‍നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചിരുന്നു. എന്നാല്‍, ഇതില്‍ വിളിച്ചവരുടെ വിശദാംശം ജയില്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചില്ല. അതിനാലാണു റഷീദ് കേസിനൊപ്പം സുനിയുടെ കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ജയില്‍ മേധാവി ആവശ്യപ്പെട്ടത്.

Share
Leave a Comment