Latest NewsNewsFood & CookeryLife StyleHealth & Fitness

ഗ്രില്‍ഡ് ചിക്കന്‍ ആരോഗ്യത്തിന് ഗുണമോ ദോഷമോ?

സമീപകാലത്ത് മലയാളിയുടെ തീന്‍മേശയില്‍ കടന്നുകൂടി ഗ്രില്‍ഡ് ചിക്കന്‍ വിഭവങ്ങള്‍ വൃക്കയിലുണ്ടാകുന്ന അര്‍ബുദത്തിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച് നേരിട്ട് പാചകം ചെയ്യുന്ന മാംസ വിഭവങ്ങളും ഇത് പാചകം ചെയ്യാനുപയോഗിക്കുന്ന മറ്റ് വസ്തുക്കളും കിഡ്നിയെ പ്രതികൂലമായി ബാധിക്കും.

അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയായവരില്‍ റീനല്‍ സെല്‍ കാര്‍സിനോമ എന്ന അര്‍ബുദരൂപം വളരെ വലിയതോതില്‍ വ്യാപകമാവുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് അടക്കമുള്ളവയുടെ ഉപയോഗമാണ് ഇതിന് പ്രധാന കാരണമെന്ന കണ്ടെത്തലിലാണ് അമേരിക്കയിലെ ടെക്സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അര്‍ബുദ രോഗികളെ പഠനവിധേയയമാക്കിയതില്‍ നിന്നാണ് അവരില്‍ ഭൂരിപക്ഷത്തിനും ഭക്ഷണ രീതിയാണ് രോഗകാരണമായതെന്ന് കണ്ടെത്തിയത്.

Read Also  :  കഷ്ടകാലത്തും പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നവരെയാണ് ആവശ്യം: അനില്‍കുമാറിനെ വിമര്‍ശിച്ച് പിടി തോമസും ഷാഫിയും

മാംസം നേരിട്ട് തീയില്‍വെച്ച് ചൂടാക്കിയെടുക്കുമ്പോള്‍ രൂപം കൊള്ളുന്ന രാസവസ്തുക്കളാണ് ആരോഗ്യത്തിന് ഹാനികരമാവുന്നത്. കുടുംബത്തില്‍ ക്യാന്‍സര്‍ പാരമ്പര്യമുള്ളവര്‍ക്ക് ഇത്തരം ഭക്ഷണശീലം ഉണ്ടാക്കിയേക്കാവുന്ന വിപത്ത് വളരെ വലുതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button