ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്ത് ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് വർ​ഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമം: എകെ ബാലൻ

ബി ജെ പിയുടെ സ്വാധീനം രാജ്യത്ത് വർധിച്ചത് മതസ്പർദ്ധ ഉപയോഗിച്ചതുകൊണ്ട്

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം വർ​ഗീയ കലാപമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് എകെ ബാലൻ. ബിജെപിക്കും സംഘപരിവാറിനും ഇപ്പോൾ വീണുകിട്ടിയിട്ടുള്ള ഈ പ്രശ്നത്തെ ഉയർത്തി ചേരിതിരിക്കാനുള്ള ഗൂഢാലോചന നടത്തുകയാണെന്നും അതുവഴി വലിയ സംഘർഷമുണ്ടാക്കാൻ ബി ജെ പി ശ്രമിക്കുകയാണെന്നും എകെ ബാലൻ ആരോപിച്ചു. മത ന്യൂനപക്ഷത്തിനെതിരായി ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് ഇവിടെ മുതലെടുക്കാൻ കഴിയാത്തതുകൊണ്ട് ക്രിസ്ത്യാനികളിൽ മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാനാണ് ശ്രമമെന്നും ക്രിസ്ത്യൻ വിരുദ്ധ വികാരം മുസ്ലിങ്ങളിലും ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ ആരോപിച്ചു.

എ.കെ ബാലന്റെ പ്രസ്താവനയുടെ പൂർണ്ണരൂപം;

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 75,598 വാക്സിൻ ഡോസുകൾ
പാലാ ബിഷപ്പും അതിരൂപതാ മെത്രാനും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചക്കിടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അതിനോട് പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ഗോവ ഗവർണർ ശ്രീ. പി. എസ് ശ്രീധരൻപിള്ള ഒരു അഭിപ്രായം പറഞ്ഞിരിക്കുന്നു. അദ്ദേഹം കേരളത്തിലെ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രിയെ ആശങ്ക അറിയിക്കുമെന്നാണ് പറഞ്ഞത്. പാലാ ബിഷപ്പിന്റെ അഭിപ്രായം ന്യായമാണെന്നും പറഞ്ഞിരിക്കുന്നു. വളരെ ഗൗരവമായ ചില പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്നുണ്ട്.

ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളെ ചേരിതിരിച്ച് വലിയ വർഗീയ ധ്രുവീകരണത്തിന് ബി ജെ പി ശ്രമിക്കുകയാണ്. ഹിന്ദു, മുസ്ലിം വിഭാഗങ്ങളെയും ചേരിതിരിക്കുന്നതിന് ശ്രമിക്കുന്നു. ഒരു വർഗീയകലാപത്തിലേക്കെത്തിക്കാൻ അവർ ശ്രമിച്ചു. അത് വിജയിപ്പിച്ചില്ല. ഇപ്പോൾ ബിജെപിക്കും സംഘപരിവാറിനും വീണുകിട്ടിയിട്ടുള്ള ഈ പ്രശ്നത്തെ ഉയർത്തി ചേരിതിരിക്കാനുള്ള ഗൂഢാലോചന നടത്തി അതുവഴി വലിയ സംഘർഷമുണ്ടാക്കാൻ ബി ജെ പി ശ്രമിക്കുന്നു.

ബി ജെ പിയുടെ സ്വാധീനം രാജ്യത്ത് വർധിച്ചത് മതസ്പർദ്ധ ഉപയോഗിച്ചതുകൊണ്ടാണ്. അതില്ലെങ്കിൽ ബി ജെ പിക്ക് നിലനിൽപ്പില്ല. ഇവരുടെ കെണിയിൽ വീണ് ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഇരകളാകാൻ പാടില്ല. വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ദേശീയ ശ്രദ്ധ ആകർഷിക്കുന്ന രൂപത്തിലുള്ള വർഗീയപ്രശ്നമാക്കി ഇതിനെ മാറ്റാനാണ് ശ്രമം. ഒരു പ്രത്യേക മത ന്യൂനപക്ഷത്തിനെതിരായി ഹിന്ദുത്വ വികാരം ആളിക്കത്തിച്ച് ഇവിടെ മുതലെടുക്കാൻ കഴിയാത്തതുകൊണ്ട് ക്രിസ്ത്യാനികളിൽ മുസ്ലിം വിരുദ്ധ വികാരമുണ്ടാക്കാനാണ് ശ്രമം. ക്രിസ്ത്യൻ വിരുദ്ധ വികാരം മുസ്ലിങ്ങളിലും ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇത് ഇരുതല മൂർച്ചയുള്ള ഒരു ആയുധമാണ്. പൊതുസമൂഹം ഇക്കാര്യത്തിൽ വലിയ ജാഗ്രത കാട്ടണം. മാത്രമല്ല, ഇതൊരു ദേശീയ പ്രശ്നമാക്കി മാറ്റാനാണ് ഗോവ ഗവർണർ ഇതിൽ അഭിപ്രായം പറയുന്നത്.

നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക്
സാധാരണനിലയിൽ ഗവർണർമാർ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ല. ഒരു ബിഷപ്പിന്റെ അഭിപ്രായത്തിന്റെ മുകളിൽ ആശങ്കയുണ്ടെന്ന തോന്നലിൽ ഗവർണർ പ്രതികരിക്കാൻ പാടില്ല. സാധാരണനിലയിൽ ഇത്തരം കാര്യങ്ങളിൽ മിതത്വം പാലിക്കുന്ന ആളാണ് ശ്രീധരൻ പിള്ള. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. കേരളത്തിൽ അങ്ങനെയെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കേരള ഗവർണർ ആശങ്ക പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാം. അപ്പോഴും സംസ്ഥാന സർക്കാരിന്റെ സമീപനം ചോദിക്കേണ്ടതാണ്. വളരെ സംവേദനത്വമുള്ള ഒരു വിഷയത്തിൽ ഗവർണർ പ്രതികരിക്കുമ്പോഴും കേന്ദ്ര സർക്കാരിനെ എന്തെങ്കിലും അറിയിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ അഭിപ്രായം ആരായണം. ഇവിടെ കേരള ഗവർണറല്ല, ഗോവ ഗവർണറാണ് പ്രതികരിച്ചിരിക്കുന്നത്. ഇത് ഒരു നല്ല രീതിയല്ല.

ശ്രീധരൻപിള്ളയുടെ പ്രസ്താവനയുടെ മെരിറ്റിലേക്ക് കടക്കുന്നില്ല. ഇതിന്റെ ഭാഗമായി ഒരു ചേരിതിരിവ് ഉണ്ടാകാൻ പാടില്ലെന്ന ശക്തമായ മതനിരപേക്ഷ രാഷ്ട്രീയമാണ് കേരള സർക്കാരും ജനങ്ങളും ഉയർത്തിപ്പിടിക്കുന്നത്. ഒരു പത്രത്തിൽ മുഖ്യമന്ത്രിക്കെതിരെ ഈ വിഷയത്തിൽ വന്ന ലേഖനം പ്രകോപനം സൃഷ്ടിക്കുന്നതിനാണ്. ഏതു ഭാഗത്തുനിന്നായാലും ഇത്തരം കാര്യങ്ങളിൽ ആർ എസ് എസിന്റെ ആഗ്രഹം സഫലീകരിക്കാനുള്ള ഇരയായി ആരും മാറാൻ പാടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button