മഡ്രിഡ്: സാത്താനിക് – ഇറോട്ടിക് നോവലിസ്റ്റിനൊപ്പം ജീവിക്കാന്‍ നോവല്‍ രാജിവെച്ച യുവ സ്പാനിഷ് ബിഷപ്പിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് സ്പാനിഷ് ബിഷപ്സ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍ കര്‍ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല. ബിഷപ് സേവ്യറിന്റെയും കുടുംബത്തിന്‍റെയും സോള്‍സൊനയിലെ ചര്‍ച്ചിന്‍റെയും വേദന ഞാന്‍ പങ്കിടുന്നു. വര്‍ഷങ്ങളായി അദ്ദേഹത്തോടൊപ്പം നടന്ന കാറ്റലോണിയന്‍ വൈദിക സമൂഹത്തിന്‍റെ വേദനയും പങ്കുവെക്കുന്നു -മഡ്രിഡില്‍ വാര്‍ത്ത സമ്മേളനത്തില്‍ കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി .
ഇറോട്ടിക് നോവലിസ്റ്റ് സില്‍വിയ കബല്ലോളുമായി ഒരുമിച്ച് ജീവിക്കുന്നതിനായി സ്പെയിനിലെ യുവ ബിഷപ് സേവ്യര്‍ നോവല്‍ രാജിവെച്ചത് വിശ്വാസികള്‍ക്കിടയില്‍ ചൂട് പിടിച്ച ചര്‍ച്ചയായിരുന്നു . സോള്‍സൊനയിലെ ബിഷപ്പും അങ്ങേയറ്റം യാഥാസ്ഥിതികനുമായ സേവ്യര്‍ നോവലാണ് കഴിഞ്ഞ മാസം രാജി പ്രഖ്യാപിച്ചത്.
ബിഷപ്പിന്റെ രാജിയെ ആളുകള്‍ മറ്റ് പല രീതികളിലും വ്യാഖ്യാനിക്കുന്നത് വേദനാജനകമാണ്. ഒരാള്‍ സ്വന്തം കാരണങ്ങളാല്‍ പദവിയൊഴിയുമ്പോള്‍ അയാളുടെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. ക്ഷമാവായ്പ് തേടുന്ന പാപികളാണ് നാമെല്ലാം. വിശ്വാസ്യതയോടെ നില്‍ക്കുന്നവരെ നാം വിലമതിക്കുകയും വേണം. ബിഷപ്പിന്‍റെ തീരുമാനത്തില്‍ താനും എല്ലാവരെയും പോലെ അങ്ങേയറ്റം ആശ്ചര്യപ്പെട്ടതായും വ്യക്തിപരമായ സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
Post Your Comments