Latest NewsUAENewsGulf

വാഹന അപകടം നടന്ന സ്ഥലത്ത് കൂട്ടം കൂടി നിൽക്കുന്നവർക്കും ചിത്രങ്ങൾ പകർത്തുന്നവർക്കും ഇനി മുതൽ പിഴ

ദുബായ് : യു.എ.ഇ.യിൽ ഒരു അപകടത്തിന് നിങ്ങൾ സാക്ഷിയാകുകയാണെങ്കിൽ, 999 -ൽ വിളിച്ച് അധികാരികളെ അറിയിക്കുക, വാഹനങ്ങൾ തെറ്റായ ദിശയിൽ പാർക്ക് ചെയ്ത് അവിടെ കൂട്ടം കൂടി നിൽക്കരുത്. കാരണം അപകടസ്ഥലത്തിന് ചുറ്റുമുള്ള ജനക്കൂട്ടം പോലീസിനും ആംബുലൻസ് കാറുകൾക്കും കൃത്യസമയത്ത് അപകടസ്ഥലത്ത് എത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും.

Read Also : രാഹുൽഗാന്ധിയെ വീണ്ടും എഐസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി മഹിളാ കോൺഗ്രസ് 

ആംബുലൻസുകൾ, എമർജൻസി വാഹനങ്ങൾ, ട്രാഫിക് പട്രോളിംഗ്, സിവിൽ ഡിഫൻസ് എന്നിവർക്ക് എത്രയും വേഗം അവരുടെ ചുമതലകൾ നിർവഹിക്കേണ്ടതായുണ്ട്. അവർക്ക് തടസ്സമാകരുതെന്ന് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുന്നവർ അപകടസ്ഥലത്തിന് സമീപം വാഹനങ്ങൾ നിർത്താൻ ശ്രമിക്കുന്നതും വാഹനങ്ങളിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതും കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതും കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ പറയുന്നു.

അപകട സ്ഥലങ്ങളിലെ ആൾക്കൂട്ടത്തിന് 1,000 ദിർഹം ആണ് പിഴ. അപകടങ്ങളുടെ ഫോട്ടോകൾ പകർത്തുകയോ സോഷ്യൽ മീഡിയയിൽ പങ്കിടുകയോ ചെയ്യുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് പോലീസ് അതോറിറ്റി അറിയിച്ചു. ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 197 (ബിഐഎസ് 2) അനുസരിച്ച് തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button