Latest NewsInternational

ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തിൽ കുത്തിയിറക്കി യുവാവ്: കാരണം വ്യക്തമാക്കി പ്രതി

കത്തുന്ന സിഗരറ്റുകൊണ്ട് കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്.

വാഷിംഗ്‌ടണ്‍: ബീജം നിറച്ച സിറിഞ്ച് യുവതിയുടെ നിതംബത്തില്‍ കുത്തിയിറക്കിയ 52കാരന് പത്തുവര്‍ഷത്തെ തടവ്. അമേരിക്കന്‍ സംസ്ഥാനമായ മേരിലാന്‍ഡിലെ ചര്‍ച്ച്‌ടണ്‍ സ്വദേശി തോമസ് ബൈറനാണ് ശിക്ഷ ലഭിച്ചത്. ബീജം നിറച്ച സിറിഞ്ച് സ്ത്രീകളുടെ ശരീരത്തില്‍ കുത്തിയിറക്കുന്നതോടെ തനിക്ക് പ്രത്യേക തരത്തിലുള്ള ലൈംഗിക സുഖം ലഭിക്കുമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിനടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ തോമസ് അവിടത്തെ പാര്‍ക്കിംഗ് ഏരിയതില്‍ കണ്ട് യുവതിയുടെ നിതംബത്തിലാണ് സിറിഞ്ച് കുത്തിയിറക്കിയത്. കത്തുന്ന സിഗരറ്റുകൊണ്ട് കുത്തി എന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീടാണ് സിറിഞ്ചുകൊണ്ട് ആക്രമിച്ചതാണെന്ന് വ്യക്തമായത്. ഇതോടെയാണ് പരാതി നല്‍കിയത്.

സിറിഞ്ച് കുത്തിയിറക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചുവെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പരിശോധനയില്‍ തോമസിന്റെ വീട്ടില്‍ നിന്നും ബീജം നിറച്ച നിരവധി സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. തോമസ് ലഹരിക്ക് അടിമയാണ്. ഡി എന്‍ എ പരിശോധനയില്‍ സിറിഞ്ചിലെ ബീജം താേമസിന്റേത് ആണെന്നും വ്യക്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button