കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മുസ്ലിം ഐക്യ വേദി പ്രവർത്തകർക്കെതിരെ കേസ്. നാർക്കോട്ടിക് ജിഹാദ് വിവാദവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നൂറ്റമ്പതോളം പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും കണ്ടയ്‌മെന്റ് സോണിൽ ജാഥ നടത്തിയതിനുമാണ് കേസ്.
അതേസമയം നര്‍കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ രംഗത്ത്. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചതെന്നും ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നും അനൂപ് ജേക്കബ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Post Your Comments