തിരുവനന്തപുരം: വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതി തീവ്രമാകുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ :
12-09-2021
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
13-09-2021
കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
14-09-2021
ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
അതേസമയം, ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുകയാണ്. 11 വര്‍ഷത്തിനിടെയിലുള്ള ഏറ്റവും ശക്തമായ മഴയാണ് ലഭിച്ചത്. പല സ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായതോടെ വാഹന ഗതാഗതം തടസപ്പെട്ടു.
Post Your Comments