കോട്ടയം: നര്‍കോട്ടിക് ജിഹാദ് പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി അനൂപ് ജേക്കബ് എം.എല്‍.എ. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചതെന്നും ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യമാണെന്നും അനൂപ് ജേക്കബ് ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.
നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം വചന സന്ദേശത്തില്‍ പറഞ്ഞത്. ഈ ജിഹാദിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്റെ ആരോപണങ്ങള്‍.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പാലാ ബിഷപ്പിന് എതിരെയുള്ള പ്രതിഷേധം അനാവശ്യം.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെ പ്രസ്താവന ഒരു സമുദായത്തിനും എതിരല്ല. സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു ആശങ്കയാണ് അദ്ദേഹം പങ്കു വെച്ചത്. അത് തെറ്റായി വ്യാഖാനിച്ച് പിതാവിനെതിരായി നടക്കുന്ന പ്രതിഷേധവും പ്രസ്താവനകളും അപലപനീയമാണ്.
അനൂപ് ജേക്കബ് MLA ലീഡര്‍, കേരളാ കോണ്‍ഗ്രസ്സ് (ജേക്കബ് )
Post Your Comments