ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൽ നിന്നുലഭിച്ച നോട്ടീസിനെ പരിഹസിച്ച് ആം ആദ്മി പാർട്ടി. മോദിയുടെ പ്രിയപ്പെട്ട ഏജൻസിയിൽനിന്ന് ഒരു പ്രണയലേഖനം ലഭിച്ചു എന്നാണ് ആം ആദ്മി പാർട്ടി വക്താവ് രാഖവ് ഛദ്ദ ഇഡി നോട്ടീസിനെപറ്റി പ്രതികരിച്ചത്. പാർട്ടിയുടെ ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്കാണ് ഇഡി നോട്ടീസ് നൽകിയത്. കഴിഞ്ഞ ഇലക്ഷനിൽ ആം ആദ്മി പാർട്ടി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചു എന്നാണ് ഇഡിയുടെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സോഷ്യൽ മീഡിയയിൽ പ്രതികരണം അറിയിച്ചു. ‘ഡൽഹിയിൽ അവർ ഞങ്ങളെ ഐടി വകുപ്പ്, സിബിഐ, പോലീസ് എന്നിവ ഉപയോഗിച്ച് തോൽപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഞങ്ങൾ 62 സീറ്റുകൾ നേടി. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഞങ്ങൾ വളർന്നുകൊണ്ട് ഇരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഇഡി നോട്ടീസ് ലഭിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് സത്യസന്ധമായ രാഷ്ട്രീയം വേണം.’ കെജ്‌രിവാൾ ട്വീറ്ററിൽ പറഞ്ഞു. ഇത്തരം തന്ത്രങ്ങൾകൊണ്ട് ബിജെപി ഒരിക്കലും വിജയിക്കില്ലെന്നും അവർ ആം ആദ്മി പാർട്ടിയെ
ശക്തരാക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു
മുൻ എഎപി നേതാവായ സുഖ്പാൽ സിങ് ഖൈര ഉൾപ്പെടെയുള്ള ആളുകളെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, വ്യാജ പാസ്‌പോർട്ടുകൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് എഫ്‌ഐആറുകൾ ഖൈറയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തതായാണ് ലഭ്യമായ വിവരം.
Post Your Comments