പാലക്കാട് : സേലം-കന്യാകുമാരി ദേശീയപാതയില്‍ ബസില്‍ കടത്തുകയായിരുന്ന 150 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമബംഗാളില്‍നിന്ന് തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് തൊഴിലാളികളുമായി വന്ന ബസിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
Read Also : സൗദിയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി എയർ അറേബ്യ
പാലക്കാട്ടു വെച്ച് രണ്ട് ആഡംബര കാറുകളിലേക്ക് കഞ്ചാവ് മാറ്റി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം പിടിയിലായത്. ബസ് ഡ്രൈവര്‍ സഞ്ജയ്, കഞ്ചാവ് വാങ്ങാനെത്തിയ ആലുവ സ്വദേശികളായ നിതീഷ് കുമാര്‍, ഫാരിസ് മാഹിന്‍, അജീഷ്, സുരേന്ദ്രന് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
പശ്ചിമബംഗാളില്‍നിന്ന് അന്തര്‍ സംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് കയറ്റിക്കൊണ്ട് വരുന്നതിന്റെ മറവില്‍ കഞ്ചാവ് കടത്തുണ്ടെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
Post Your Comments