Latest NewsNewsIndiaCrime

സ്ത്രീയുടെ അര്‍ധനഗ്‌നമായ മൃതദേഹത്തില്‍ കൂടി വാഹനങ്ങള്‍ കയറി ഇറങ്ങുന്ന ദൃശ്യങ്ങള്‍: അന്വേഷണത്തില്‍ വഴിത്തിരിവ്

കാറു നിര്‍ത്താന്‍ ഭാര്യയും സഹോദരനും പറഞ്ഞതനുസരിച്ച്‌ വാഹനം നിര്‍ത്തി നോക്കിയെങ്കിലും താനൊന്നു കണ്ടില്ലെന്നാണ് ഫൈസലിന്റെ മൊഴി

ചെന്നൈ: നടുറോഡിൽ സ്ത്രീയുടെ അര്‍ധനഗ്‌നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കോയമ്ബത്തൂര്‍ അവിനാശി റോഡിലാണ് വാഹനത്തില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഒരാൾ പോലീസ് പിടിയിലായി. സ്ത്രീയുടേത് അപകടമരണമാണെന്നാണ് പൊലീസ് പറയുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചതാണെന്നാണ് വിവരം. മനഃപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തി വാഹനത്തിന്റെ ഡ്രൈവര്‍ കോയമ്ബത്തൂര്‍ കലപ്പാട്ടി സ്വദേശി ഫൈസലിനെ പൊലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അര്‍ധനഗ്‌നമായ മൃതദേഹത്തില്‍ കൂടി വാഹനങ്ങള്‍ കയറി ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓടുന്ന കാറില്‍നിന്ന് മൃതദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞതായാണ് സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. എന്നാൽ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ കാര്‍ കണ്ടെത്താന്‍ നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവ്. 12 കിലോമീറ്റര്‍ അകലെയുള്ള സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം അപകടമരണമാണെന്ന് തിരിച്ചറിഞ്ഞതെന്നു പൊലീസ് പറയുന്നു.

read also: ഹരിതയോടുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ സമീപനത്തില്‍ കടുത്ത വിയോജിപ്പ്: ഫാത്തിമ തെഹ്‌ലിയ

കാര്‍ ഓടിച്ചിരുന്ന ഫൈസലിനെ ചോദ്യം ചെയ്തപ്പോള്‍കിട്ടിയ വിവരങ്ങൾ പൊലീസ് പങ്കുവച്ചതിങ്ങനെ.. ‘സെപ്റ്റംബര്‍ അഞ്ചിന് ഫൈസലും ഭാര്യയും മൂത്ത സഹോദരനും കൂടി ട്രിച്ചിയില്‍ അമ്മയെ കാണാന്‍ പോയി. സെപ്റ്റംബര്‍ ആറിന് തിരികെ വീട്ടിലേക്ക് വരുമ്ബോള്‍ ചിന്നപാളയത്തുവച്ച്‌ യുവതി പെട്ടെന്ന് റോഡ് മുറിച്ചു കടന്നപ്പോൾ വാഹനം തട്ടി. ഇടിച്ചതിനിടെ സ്ത്രീയുടെ സാരി വാഹനത്തില്‍ കുടുങ്ങുകയും സ്ത്രീയുമായി കുറച്ചുദൂരം പോയതിനു ശേഷം റോഡിലേക്ക് വീഴുകയുമായിരുന്നു.

കാറു നിര്‍ത്താന്‍ ഭാര്യയും സഹോദരനും പറഞ്ഞതനുസരിച്ച്‌ വാഹനം നിര്‍ത്തി ഇറങ്ങിനോക്കിയെങ്കിലും താനൊന്നു കണ്ടില്ലെന്നാണ് ഫൈസലിന്റെ മൊഴി. തുടര്‍ന്ന് ഫൈസല്‍ കാര്‍ വര്‍ക്‌ഷോപ്പില്‍ എത്തിക്കുകയും അവിടുത്തെ ജീവനക്കാരന്‍ കാറിന്റെ ചക്രത്തില്‍ കുടുങ്ങിയ സാരി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സാരി കണ്ടെത്തിയിട്ടും ഫൈസല്‍ പൊലീസിനു മുന്നില്‍ ഹാജരാകാന്‍ തയാറായില്ല. സംഭവം വാര്‍ത്തയായതോടെ ഫൈസല്‍ ഒളിവില്‍ പോയെന്നും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button