KottayamLatest NewsKeralaNews

പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെങ്കില്‍ പിന്‍മാറണം: മാര്‍ത്തോമാ സഭ അധ്യക്ഷന്‍

കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവന ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെങ്കില്‍ പിന്‍മാറണമെന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ തെയോഡേഷ്യസ് മർത്തോമ മെത്രാപ്പൊലിത്ത. എല്ലാ മതാചാര്യന്‍മാര്‍ക്കും ഇത് ബാധകമാണ്. പ്രസ്താവനയുടെ പേരിലുള്ള വിവാദങ്ങള്‍ ഇനി അവസാനിപ്പിക്കണം. ലൗ ജിഹാദില്‍ ഉള്‍പ്പെടുന്ന വ്യക്തികള്‍ കാണുമായിരിക്കും. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹം ആത്മാര്‍ത്ഥമെങ്കില്‍ ആ നിലയില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ദീപികയിൽ വീണ്ടും ലേഖനം

‘ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്ബോള്‍ വിഭാഗീയതയും രാഷ്ട്രീയ മുതലെടുപ്പും നടത്തുന്നത് ശരിയല്ല. മത സൗഹാര്‍ദം നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. ലാഭേച്ഛയെ കരുതി മറ്റുള്ളവരുടെ ജീവന്‍ അപകടപ്പെടുത്തുന്ന പ്രവണതകള്‍ ഉണ്ടെങ്കില്‍ അത് ദോഷമാണ്’- മർത്തോമ മെത്രാപ്പൊലിത്ത. അതിനിടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തെ ശക്തമായി അപലപിക്കുന്നതായി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.

ഈ പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കില്‍ പ്രസ്താവനയെ പിന്തുണയ്ക്കുന്ന വസ്തുതാപരമായ തെളിവുകള്‍ ഹാജരാക്കണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സഭയുടെയും സമുദായത്തിന്റെയും ആധ്യാത്മിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രം നിയോഗിതരായിട്ടുള്ള മെത്രാന്‍മാരും മറ്റു പുരോഹിതരും വിശ്വാസിയുടെ ആധ്യാത്മിക ബലഹീനതയെ ചൂഷണം ചെയ്ത് സമസ്ത മേഖലകളും കൈകാര്യം ചെയ്യുന്ന നിലവിലെ വ്യവസ്ഥിതി അപ്പാടെ പൊളിച്ചെഴുതി വിശ്വാസസമൂഹത്തിലേക്ക് അധികാരങ്ങള്‍ തിരിച്ചെത്തുന്ന സാഹചര്യമുണ്ടാവുമ്പോഴെ മെത്രാന്‍മാരുടെ അഴിഞ്ഞാട്ടത്തിന് അവസാനമുണ്ടാവുകയുള്ളൂവെന്നും ഫെലിക്‌സ് ജെ പുല്ലൂടന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button