![](/wp-content/uploads/2021/09/sketch1631448615392.jpg)
ഉത്തര്‍പ്രദേശ്: യുപി തിരഞ്ഞെടുപ്പ് 2022ല്‍ നടക്കാനിരിക്കെ റായ്ബറേലിയില്‍ സന്ദര്‍ശനം നടത്തി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. റായ്ബറേലിയില്‍ പ്രിയങ്കഗാന്ധി രണ്ടുദിവസത്തെ യാത്രയാണ് നടത്തുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്ക അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ എത്തിയത്.
ലഖ്നൗ റായ്ബറേലി അതിര്‍ത്തിയിലെ ചുറുവായിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘടനാ യോഗങ്ങള്‍ നടക്കുകയാണ്. പ്രിയങ്കയുടെ നേതൃത്വത്തിലായിരിക്കും ഈ യോഗങ്ങള്‍ നടക്കുകയെന്ന് യു.പി കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ഗുപ്ത പറഞ്ഞു. സമൂഹത്തിന്റെ വിവിധ തലത്തിലുള്ള വ്യക്തികളുമായി പ്രിയങ്ക സംവദിക്കുമെന്നും വക്താവ് പറഞ്ഞു.
Post Your Comments