![](/wp-content/uploads/2021/09/whatsapp_image_2021-09-12_at_3.15.57_pm_800x420.jpeg)
മനുഷ്യശരീരത്തെ മുഴുവൻ തകരാറിലാക്കുന്ന ഒരസുഖമാണ് പ്രമേഹം. പണ്ടൊക്കെ പ്രായമായവരിൽ മാത്രം കണ്ടിരുന്ന ഈ അസുഖം ഇപ്പോൾ യുവാക്കളെയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മോശം ജീവിതശൈലിയാണ് ഇതിന് കാരണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ വിലയിരുത്തൽ. പ്രമേഹരോഗികൾ എപ്പോഴും അവരുടെ ഭക്ഷണത്തില്‍ വളരെ ശ്രദ്ധാലുവായിരിക്കണം.
Also Read:യുഎഇയുടെ 50 പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനം: ജോലി നഷ്ടമായവർക്ക് സാമ്പത്തിക സഹായം നൽകും
പ്രമേഹം അധികമാക്കുന്ന ഭക്ഷണങ്ങൾ എല്ലാം ഒഴിവാക്കുകയാണ് ഒരു രോഗി ആദ്യം ചെയ്യേണ്ടത്. പിന്നീട് പുതിയ ഭക്ഷണ രീതികൾ അയാൾ ശീലമാക്കണം. അങ്ങനെ ശീലമാക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണ് വേപ്പില-ഗിലോയ് ജ്യൂസ്. സാധാരണ പഴവർഗ്ഗങ്ങളുടെ ജ്യൂസ് അല്ല ഇത്. ഇത് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടും. ഈ ജ്യൂസ് എന്താണെന്നും അത് വീട്ടില്‍ എങ്ങനെ ഉണ്ടാക്കാമെന്നും അറിയുക.
വേപ്പിലയും ഗിലോയും ചേർത്താണ് ഈ ജ്യൂസ് നിർമ്മിക്കുന്നത്.
വേപ്പിലയ്ക്ക് ധാരാളം ഔഷധഗുണമുള്ളത് പോലെ തന്നെ ഗിലോയ്ക്കും ധാരാളം ആയുര്‍വേദ ഗുണങ്ങൾ ഉണ്ട്. പൊതു പഠനങ്ങള്‍ അനുസരിച്ച്
പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ വേപ്പിലയുടെ പൊടി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വേപ്പില-ഗിലോയ് ജ്യൂസ് തയ്യാറാക്കുന്ന വിധം:
വേവിച്ച വേപ്പില, ഒരു സ്പൂണ്‍ ഗിലോയ് പൊടി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഏകദേശം 10 തുളസി ഇലകള്‍, ഒരു നുള്ള് കുരുമുളക് പൊടി എന്നിവ ഒരു മിക്സര്‍ പാത്രത്തില്‍ കുറച്ച് വെള്ളം ചേര്‍ത്ത് പൊടിക്കുക. ഇത് പൊടിച്ചതിനു ശേഷം ആവശ്യത്തിനുള്ളത് ഒരു ഗ്ലാസില്‍ എടുത്ത് ഉപ്പ് ചേര്‍ത്ത് കഴിക്കുക. ഈ ജ്യൂസ് ദിവസവും ഒഴിഞ്ഞ വയറ്റില്‍ കുടിക്കാൻ ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതിലൂടെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാകുമെന്ന് പഠനങ്ങൾ പറയുന്നു.
Post Your Comments