തിരുവനന്തപുരം: നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെ അനുകൂലിച്ച് ലൗ ജിഹാദും നർകോട്ടിക് ജിഹാദും സത്യമെന്ന് ആവർത്തിച്ച് ദീപിക ദിനപത്രത്തിൽ ലേഖനം. ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും മുന്നറിയിപ്പ്. മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനേയും പി.ടി. തോമസ് എം.എൽ.എ.യും കുറ്റപ്പെടുത്തിക്കൊണ്ടാണ് ലേഖനം. കഴിഞ്ഞ ദിവസം ദീപിക പാലാ ബിഷപ്പിന്റെ പൂർണരൂപം പ്രസിദ്ധീകരിച്ചിരുന്നു.
പാലാ ബിഷപ്പിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പത്രത്തിന്റെ മുഖപ്രസംഗം. ‘അപ്രിയ സത്യങ്ങൾ ആരും പറയരുതെന്നോ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. പാലാ ബിഷപ്പിനെതിരെ വിമർശനവുമായി സമസ്തയും രംഗത്തെത്തിയിട്ടുണ്ട്. ബിഷപ്പിന്റെ പ്രസ്താവന പൊതുധാരണയ്ക്ക് വിരുദ്ധമാണെന്നാണ് സമസ്തയുടെ നിലപാട്.
Post Your Comments