Latest NewsIndiaBusiness

മോദി ഭരണത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നോട്ട്: ​ രാജ്യത്തെ വ്യാവസായിക ഉത്‌പാദനം 11.5 ശതമാനം ഉയര്‍ന്നു

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീ്‌ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.

മുംബൈ : കൊവിഡും ലോക്ക്ഡൗണും വരുത്തിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ഇന്ത്യ കരകയറുന്നു. ജൂലായ് മാസത്തില്‍ ഇന്ത്യയുടെ വ്യാവസായിക ഉത്പാദനം 11.5 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വീ്‌ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.

ഖനനം, ഊര്‍ജം, നിര്‍മിതോത്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉത്‌പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഊര്‍ജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്.

എന്നാല്‍, രാജ്യത്തെ ഉത്പാദന തോത് ഇപ്പോഴും കൊവിഡിന് മുന്‍പുളള കാലഘട്ടത്തെ അപേക്ഷിച്ച്‌ കുറവാണെന്നാണ് റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button