മെൽബൺ : ഓസ്‌ട്രേലിയയിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് കൂടുതൽ സമയം ജോലി ചെയ്യാൻ അനുവാദം നൽകി സർക്കാർ. കൊവിഡ് പ്രതിസന്ധിമൂലം ഓസ്‌ട്രേലിയയിൽ നിരവധി രംഗങ്ങളിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ രംഗങ്ങളിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് സാധാരണ അനുവദിച്ചിരിക്കുന്ന രണ്ടാഴ്ചയിൽ നാല്പത് മണിക്കൂർ എന്ന പരിധിയിൽ കൂടുതൽ ജോലി ചെയ്യാമെന്ന് സർക്കാർ അറിയിച്ചത്.
Read Also : ഇസ്രായേലിലേക്ക് നേരിട്ട് വിമാനസർവീസ് പ്രഖ്യാപിച്ച് ഗൾഫ് എയർ
ഇത് താൽക്കാലികമായ മാറ്റമാണെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിന് സർക്കാർ വെബ്‌സൈറ്റ് സന്ദർശിക്കാനും നിർദ്ദേശമുണ്ട്. രണ്ടാഴ്ചയിൽ നാല്പത് മണിക്കൂറിലധികം സമയം ജോലി ചെയ്യുന്ന സ്റ്റുഡന്റ് വിസയിലുള്ളവർ ഇക്കാര്യം അറിയിക്കുന്നതിനായി സർക്കാരിനെ ബന്ധപ്പെടേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നാല്പത് മണിക്കൂറിലധികം ജോലി ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെ കോഴ്സ് എൻറോൾമെൻറ് തുടരണമെന്നും, ആവശ്യമായ ഹാജർ നില പാലിക്കേണ്ടതുണ്ടെന്നും നിർദ്ദേശിക്കുന്നു. ഇതിനുപുറമെ കോഴ്‌സിന്റെ പുരോഗതിയും ഉറപ്പാക്കണമെന്നാണ് നിർദ്ദേശം.
Post Your Comments