സ്വകാര്യ ഭാഗങ്ങളില്‍ കുരുക്കള്‍ വരുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അതും നിതംബത്തിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ശരീരത്തിലെ രോമകൂപങ്ങളിലും മറ്റിടങ്ങളിലും ഉണ്ടാവുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് കുരുക്കള്‍ ഉണ്ടാകാന്‍ കാരണം. മുഖം, കക്ഷങ്ങള്‍, തോളുകള്‍, നിതംബങ്ങള്‍ എന്നിവിടങ്ങളിലായാണ് സാധാരണയായി ഈ കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നത്. കുരുക്കള്‍ വേദനയുണ്ടാകുന്നതും ചുവപ്പുകലര്‍ന്ന കുമിളകള്‍ വലുതായി പഴുപ്പ് നിറഞ്ഞതുമായിരിക്കും. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ മിക്ക കുരുക്കളും പൊട്ടി ഉണങ്ങുകയും സുഖപ്പെടുകയും ചെയ്യുന്നു.
ഈ കുരുക്കളെ എങ്ങനെ ഫലപ്രദമായി നേരിടാം
ഒരു ചൂടുള്ള കംപ്രസ് ഉപയോഗിക്കുക എന്നതാണ് വീട്ടില്‍ വച്ച് കുരുക്കള്‍ നീക്കം ചെയ്യുന്നതിനുള്ള ഏറ്റവും സുരക്ഷിതവും എളുപ്പവുമായ മാര്‍ഗം. ചര്‍മത്തിന്റെ ഉപരിതലത്തിലേക്ക് പഴുപ്പും രക്തവും സാവധാനം ആകര്‍ഷിക്കുന്നതിനാല്‍ ചൂട് ബാധിച്ച സുഷിരത്തിലെ മര്‍ദ്ദം വര്‍ധിക്കുന്നു. ഒരു ചൂടുള്ള കംപ്രസ് പതിവായി പ്രയോഗിക്കുന്നതിലൂടെ, കുരുക്കള്‍ പൊട്ടി പഴുപ്പുള്‍പ്പെടെയുള്ള അണുക്കള്‍ പൂര്‍ണമായും പുറത്തുപോവുകയും കുരു പെട്ടന്ന് ഉണങ്ങുകയും ചെയ്യും.
Read Also : വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല: പാലാ ബിഷപ്പിനെ തള്ളി വിജയരാഘവൻ
എങ്ങനെ കുരുക്കള്‍ മാറ്റാം
വൃത്തിയുള്ള തുണി അല്ലെങ്കില്‍ തൂവാല ചൂടുവെള്ളത്തില്‍ മുക്കിവയ്ക്കുക. തുണി നന്നായി പിഴിഞ്ഞ ശേഷം കുരുവിന് മുകളില്‍ വച്ച് നന്നായി അമര്‍ത്തുക. ചൂട് കുരുവിനുള്ളിലേക്ക് ഇറങ്ങും വിധമാണ് അമര്‍ത്തേണ്ടത്. ദിവസേന 3 മുതല്‍ 4 തവണ ഈ പ്രക്രിയ ആവര്‍ത്തിക്കുക
ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് വ്രണം കഴുകുകയും അണുവിമുക്തമായ ബാന്‍ഡേജോ തുണിയോ ഉപയോഗിച്ച് കുരു വൃത്തിയാക്കുക. ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക,
ഒരു ദിവസം 2 മുതല്‍ 3 തവണ വരെ ബാന്‍ഡേജുകള്‍ മാറ്റുന്നത് നല്ലതാണ്.
വൃത്തിഹീനമാകുന്ന ഇടങ്ങള്‍ ഉടന്‍ വൃത്തിയാക്കുക.
വ്രണം സുഖപ്പെടുമ്പോള്‍ തൊടുകയോ തിരുമ്മുകയോ ചെയ്യരുത്.
വ്രണം ഭേദമാകുമ്പോള്‍ വസ്ത്രങ്ങളും കിടക്കകളും ചൂടുവെള്ളത്തില്‍ കഴുകി ചൂടുള്ള സ്ഥലത്ത് ഉണക്കുക.
കുരു വഷളാവുകയോ ഒരാഴ്ചയോ അതില്‍ കൂടുതലോ ആയിട്ടും ഉണങ്ങാതിരിക്കുകയോ ചെയതാല്‍ ഉറപ്പായും ഡോക്ടറെ സമീപിക്കുക.
Post Your Comments