കാബൂൾ: അഫ്ഗാനിസ്ഥാൻ്റെ മുൻ വൈസ് പ്രസിഡൻ്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠൻ റൂഹുള്ള സലേയെ താലിബാൻ വധിച്ചു. റൂഹുള്ള സലേയുടെ കുടുംബത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാല്‍ ആരോപണം താലിബാന്‍ നിഷേധിച്ചു. താലിബാനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്താ ഏജന്‍സി ആരോപണം നിഷേധിക്കുകയും റൂഹൊല്ല അസീസി പഞ്ച്ഷീര്‍ പ്രവിശ്യയിലെ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടതാണെന്നും പറയുകയും ചെയ്തു. ഖമാ പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പഞ്ച്ശീർ കേന്ദ്രീകരിച്ച് കഴിഞ്ഞ ആഴ്ച വരെ താലിബാനെ പ്രതിരോധിച്ചത് അമറുള്ള സലേയും അഹമ്മദ് മസൂദ്ദും അടങ്ങിയ പ്രതിരോധ സേനയായിരുന്നു. റൂഹുള്ള സലേയെ വധിച്ചത് കൂടാതെ അദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കാനും താലിബാൻ തയ്യാറായില്ലെന്നാണ് വിവരം.
Read Also: നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട, ലക്ഷ്യം ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുക: വിഡി സതീശൻ
ഇപ്പോഴും കനത്ത പോരാട്ടം നടക്കുന്ന പഞ്ച്ശീറിൽ നിന്നും റൂഹുള്ള സലേയും കുടുംബവും മറ്റൊരിടത്തേക്ക് പാലായനം ചെയ്യുന്നതിനിടെ ഇവരെ താലിബാൻ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. റൂഹുള്ള സലേയുടെ മൃതദേഹം സംസ്കാരിക്കാനായി വിട്ടു തരില്ലെന്ന് താലിബാൻ പറഞ്ഞതായി ഇയാളുടെ അനന്തരവൻ റൌഹുള്ള സലേയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments