കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളെയും ചേവായൂരിലെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷണം തുടങ്ങി. ലോഡ്ജിന്റെ ലെഡ്ജർ പിടിച്ചെടുത്ത് പരിശോധിച്ചതിൽ വിദ്യാർത്ഥിനികളും യുവതികളും വ്യാപകമായി ലോഡ്ജിലേക്ക് എത്തിയതായി കണ്ടെത്തി. സംശയാസ്പദമാണ് ഇവിടുത്തെ പ്രവർത്തനങ്ങളെന്നും പൊലീസ് പറയുന്നു.
Read Also: നാർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ട, ലക്ഷ്യം ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങളെ അകറ്റുക: വിഡി സതീശൻ
തെളിവെടുപ്പിനിടെ ബിജെപി പ്രതിഷേധം ഉണ്ടായി. അത്തോളി സ്വദേശികളായ ഷുഹൈബ്, ലിജാസ്, അജ്നാസ്, ഫഹദ് എന്നിവരാണ് പ്രതികള്‍. കൊല്ലം സ്വദേശിയായ 32 കാരിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു പ്രതികള്‍. ടിക്ടോക് വഴി പരിചയപ്പെട്ട യുവാവിനെ കാണാൻ കൊല്ലത്ത് നിന്നും കോഴിക്കോട്ടെത്തിയതായിരുന്നു യുവതി. കോഴിക്കോടെത്തിയ ശേഷം അത്തോളി സ്വദേശിയായ അജനാസ് കാറിൽ യുവതിയെ ചേവരമ്പലത്തെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തിയെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
Post Your Comments