Latest NewsNewsIndia

നിര്‍ത്തിയിട്ട വാഹനത്തില്‍ 34 കാരി ക്രൂര ബലാത്സംഗത്തിനിരയായി

മുംബൈ: മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിട്ട ടെമ്പോയില്‍ യുവതി ക്രൂര ബലാത്സംഗത്തിനിരായായി. 34 കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ (45) പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരു യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെമ്പോയ്ക്കുള്ളിലാണ് യുവതി അതിക്രൂര പീഡനം നേരിട്ടത്. പ്രാഥമിക അന്വേഷണത്തില്‍ വാഹനത്തിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

shortlink

Post Your Comments


Back to top button