Latest NewsGeneralWildlifeNewsAdventureTechnologyTravelSpecials

കാലം ഏറെ പുരോഗമിച്ചിട്ടും ചുരുളഴിക്കാൻ കഴിയാതെ പാൽമിറ ദ്വീപിലെ പല ദുരൂഹതകളും..

ശാസ്ത്രവും സംവിധാനങ്ങളുമൊക്കെ ഏറെ പുരോഗമിച്ചെങ്കിലും പാൽമിറ ദ്വീപിലെ പല ദുരൂഹതകളുടെയും ചുരുളഴിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. പാൽമിറ ദ്വീപിനെ ചുറ്റിപ്പറ്റി പലതരം കഥകളും പ്രചരത്തിലുണ്ട്. പ്രചരിക്കുന്നതിൽ എത്രത്തോളം സത്യമുണ്ടെന്നതും വ്യക്തമല്ല. എങ്കിലും ഈ ദ്വീപ് ഒരു പ്രശ്നമായി തന്നെ ഇപ്പോഴും ആളുകളുടെ മനസ്സിൽ നിലനിൽക്കുന്നു. ഈ ദ്വീപിൽ പലതരത്തിലുള്ള കൊലപാതകങ്ങളും ആത്മഹത്യകളുമെല്ലാം നടന്നിട്ടുണ്ട്.

പാൽമിറ ദ്വീപിൽ നടന്ന ഏറ്റവും പ്രശസ്തമായ സംഭവങ്ങളിലൊന്നാണ് മാൽക്കത്തിന്റെയും എലനോർ എബ്രഹാമിന്റെയും കൊലപാതകങ്ങൾ. 1974ൽ സമ്പന്നരും യാത്ര പ്രിയരും ദമ്പതികളുമായ ചിലി സ്വദേശികൾ മാൽക്കവും എലനോർ എബ്രഹാമും തങ്ങളുടെ ബോട്ടായ സീ വിൻഡിലിൽ ലോകം ചുറ്റാൻ പുറപ്പെട്ടു. പാൽമിറയെ കുറിച്ചുള്ള അറിവുകൾ അവരുടെ മനസ്സിൽ കൗതുകം ഉണർത്തിയിരുന്നു.

യാത്രയുടെ ഭാഗമായി അവർ പാൽമിറ ദ്വീപിലെത്തി. ഇവിടെ കുറെ കാലം താമസിച്ചിട്ട് യാത്ര തുടരാനായിരുന്നു പദ്ധതി. എന്നാൽ പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ആർക്കും ലഭിച്ചില്ല. മാൽക്കത്തിന്റെയും എലനോർ എബ്രഹാമിന്റെയും ബന്ധുക്കൾ ആകെ പരവശരായി. ആ ദമ്പതികളെ കണ്ടെത്താനുള്ള പല മാർഗങ്ങളും അവർ സ്വീകരിച്ചു. പക്ഷേ ഫലമുണ്ടായില്ല.

അന്നത്തെ കാലത്ത് ഇന്നത്തെപ്പോലെ ശാസ്ത്രസാങ്കേതിക വിദ്യകൾ പുരോഗമിച്ചിട്ടില്ല. അപകടത്തിൽ മരിച്ചു പോയിട്ടുണ്ടാവും എന്നും എല്ലാവരും വിധിയെഴുതി. വർഷങ്ങൾ കടന്നു പോയി. ഒരിക്കൽ ടുവാൻ വാക്കർ, കാമുകി സ്റ്റെഫാനി എന്നിവരിൽനിന്ന് സീ വിൻഡ് ബോട്ട് കണ്ടെത്തിയതോടെ മാൽക്കത്തിന്റെയും എലനോർ എബ്രഹാമിന്റെയും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. മാൽക്കവും എബ്രഹാമും സഞ്ചരിച്ച ബോട്ട് ഇവർക്കെങ്ങനെ കിട്ടി. പോലീസ് അന്വേഷണം ആരംഭിച്ചു.

ആ സമയത്ത് ബോട്ട് മോഷ്ടിച്ചതിന് മാത്രമേ ഇവർക്കെതിരെ കേസെടുക്കാനായുള്ളൂ. പിന്നീട് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള മറ്റൊരു ദമ്പതികളായ റോബോട്ട് ജോർദാൻ, ഷാരോൺ എന്നിവർ പാൽമിറ ദ്വീപിൽ എത്തിയതോടെ ഈ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കടൽ തീരത്ത് കൂടെ നടക്കുമ്പോൾ വലിയൊരു ഇരുമ്പുപെട്ടി അവർ കണ്ടു. പെട്ടിക്കുള്ളിൽ ഒരു സ്ത്രീയുടെ തലയോട്ടി, വാച്ച്, കുറെ അസ്ഥികൾ എന്നിവ കണ്ടെടുത്തു. എലിനോറിന്റെ അസ്ഥികൂടമായിരുന്നു അത്.

എന്നാൽ മാൽക്കത്തിന്റെ അസ്ഥികൂടം നാളിതുവരെയായി കണ്ടെത്താനും സാധിച്ചിട്ടില്ല. എന്തായാലും എലിനോറിന്റെ അസ്ഥികൂടം കണ്ടെത്തിയതോടെ കപ്പൽ മോഷ്ടിച്ച ടുവാൻ വാക്കറും കാമുകിയുമാണ് കുറ്റക്കാരെന്നു പിടികിട്ടി. കൊലകുറ്റത്തിൽ ടുവാനെ ശിക്ഷിക്കാനായെങ്കിലും കാമുകിയെ ശിക്ഷിക്കാൻ വേണ്ടത്ര തെളിവുകൾ ലഭിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ടുവാൻ നൽകി മൊഴി ഇപ്രകാരമായിരുന്നു.

Read Also:- ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ്: കളിക്കാനില്ലെന്ന് ആദ്യം പറഞ്ഞത് സീനിയർ താരം

മാൽക്കവും ഭാര്യ എലനോറും ദ്വീപിൽ തങ്ങിയ സമയത്ത് ടുവാൻ വാക്കറും കാമുകി സ്റ്റെഫാനിയും അവിടെ താമസിച്ചിരുന്നു. ഇവർ പരസ്പരം പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. ഇതിനിടെ ടുവാൻ എലനോറുമായി പ്രണയത്തിലായി. ഈ ബന്ധം മാൽക്കം എതിർത്തു. ഇതോടെ ഇവർ തമ്മിൽ സ്ഥിരം വഴക്കായി. ഒരിക്കൽ വഴക്കിനൊടുവിൽ എലനോറിനെയും മാൽക്കത്തെയും ടുവാൻ കൊലപ്പെടുത്തിയെന്നും തുടർന്ന് ഇവരുടെ കപ്പലിൽ ടുവാനും കാമുകിയും രക്ഷപ്പെടുകയായിരുന്നു. നാളിതുവരെ കഴിഞ്ഞിട്ടും മാൽക്കത്തിന്റെ അസ്ഥിക്കുടം ഇതുവരെയും കണ്ടെത്താനായില്ല. എന്തായാലും പാൽമിറ ദ്വീപ് ഇന്നും നിഗൂഢതയുടെ ഒളിത്താവളവുമായി ലോകത്തിന് മുന്നിൽ നിൽക്കുകയാണ്.

shortlink

Post Your Comments


Back to top button