ബ്രസീലിയ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനക്ക് തകർപ്പൻ ജയം. ഇന്ന് പുലർച്ചെ ബൊളീവിയെ നേരിട്ട അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മെസിയുടെ ഹാട്രിക് മികവിലാണ് അർജന്റീനക്ക് തകർപ്പൻ വിജയം. പതിനാലാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോൾ. പെനാൽറ്റി ബോക്സിന് ഏറെ പുറത്തുനിന്ന് ലോങ് ഷോട്ടിലൂടെയായിരുന്നു മെസ്സിയുടെ ഗോൾ.
ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അർജന്റീനയുടെ രണ്ടാം ഗോൾ പിറന്നത് രണ്ടാം പകുതിയിലെ 64-ാം മിനിറ്റിലായിരുന്നു. മനോഹരമായ നീക്കത്തിനൊടുവിൽ മെസിയുടെ തകർപ്പൻ ഫിനിഷിങ്. മത്സരം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ മെസി ഹാട്രിക് തികച്ചു. ഈ ഹാട്രിക്കോടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടുന്ന താരമായി മെസി മാറി.
Read Also:- വ്യായാമം ശീലമാക്കൂ, പ്രമേഹത്തെ അകറ്റാം!
ഇതിഹാസതാരം പെലെയുടെ 77 ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന് മെസ്സിക്ക് ഇപ്പോൾ 79 ഗോളുകളുണ്ട്. മറ്റൊരു മത്സരത്തിൽ പെറുവിനെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. എവർട്ടൺ റിബേറിയോ നെയ്മർ എന്നിവരാണ് ബ്രസീലിനായി ഗോളുകൾ നേടിയത്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ തോൽവി അറിയാതെയാണ് ബ്രസീലിന്റെ മുന്നേറ്റം.
Post Your Comments