![](/wp-content/uploads/2021/09/10_800x420-4.jpg)
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി സംസ്ഥാനം. ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ നിന്ന് ഒഴിവാകും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് പുതിയ തീരുമാനം. ജനസംഖ്യാ അനുപാതം കണക്കാക്കിയാണ് നിലവിൽ ഓരോ മേഖലകളിലും നിയന്ത്രണങ്ങൾ തീരുമാനിക്കുന്നത്.
ആയിരം പേർ ജനസംഖ്യ ഉള്ള സ്ഥലങ്ങളിൽ 7 പേർക്ക് രോഗം വന്നാൽ നിയന്ത്രണങ്ങൾ എന്നായിരുന്നു നിലവിലെ സ്ഥിതി. എന്നാൽ ഇത് എട്ടാക്കി മാറ്റാനാണ് ഇപ്പോൾ സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ഞായാറാഴ്ച ലോക്ക്ഡൗണും രാത്രി കര്‍ഫ്യുവും പിന്‍വലിച്ചതിനു ശേഷമുള്ള പ്രധാനപ്പെട്ട പ്രഖ്യാപനമാണ് ഡബ്ല്യുഐപിആര്‍ ഏഴില്‍ നിന്ന് ഏട്ടാക്കി മാറ്റിയത്.
അതേസമയം സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനായി ബന്ധപ്പെട്ട് അടുത്ത ആഴ്ച തീരുമാനമുണ്ടാകുമെന്നാണ് വിവരം. അതേസമയം കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,317 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
Post Your Comments