Latest NewsNewsSaudi ArabiaInternationalGulf

സൗദിയിൽ സന്ദർശക വിസകളിലുള്ളവർക്കും ടൂറിസ്റ്റ് വിസകളിലുള്ളവർക്കും ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി

റിയാദ്: സന്ദർശക വിസകളിലും, ടൂറിസ്റ്റ് വിസകളിലും രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ളവർക്ക് ഉംറ അനുഷ്ഠിക്കുന്നതിന് അനുമതി നൽകി സൗദി. ഏതാനം നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കൊണ്ട് ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചിരിക്കുന്നത്. ഇത്തരം വിസകളിൽ സൗദിയിലെത്തുന്ന ഇസ്ലാം മതവിശ്വാസികൾക്ക് ‘Eatmarna’, ‘Tawakkalna’ എന്നീ ആപ്പുകളിലൂടെ ഉംറ പെർമിറ്റുകൾക്ക് അപേക്ഷ നൽകാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചുവെന്നാണ് റിപ്പോർട്ട്.

Read Also: ‘മാതാപിതാക്കൾ ജാഗ്രത പാലിക്കണം’: ലൗ ജിഹാദ്, ലഹരി ജിഹാദ് ആരോപണത്തിൽ കൂടുതൽ രൂപതകൾ രംഗത്ത്

ഇത്തരം വിസകളിലുള്ളവർക്ക് തങ്ങളുടെ വാക്‌സിനേഷൻ സ്റ്റാറ്റസ്, ആരോഗ്യ സ്ഥിതി എന്നിവ Tawakkalna ആപ്പിൽ നൽകാവുന്നതും, തുടർന്ന് Eatmarna ആപ്പിലെ രജിസ്ട്രേഷൻ പൂർത്തിയാക്കിക്കൊണ്ട് ഉംറ പെർമിറ്റിന് അപേക്ഷിക്കാം. കോവിഡ് വാക്‌സിനെടുത്തവർക്ക് മാത്രമാണ് ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്നതെന്നാണ് അധികൃതർ അറിയിക്കുന്നത്.

കോവിഡ് വാക്‌സിന്റെ 2 ഡോസുകൾ സ്വീകരിച്ചവർ, ഒന്നാം ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർ, കോവിഡ് വൈറസ് ബാധിച്ച് നേടിയവർ എന്നീ വിഭാഗങ്ങൾക്കാണ് സൗദിയിൽ നിന്ന് ഉംറ പെർമിറ്റുകൾക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

Read Also: ടിക്ടോക്ക് വഴി പരിചയപ്പെട്ടു,കോഴിക്കോട് വിളിച്ച് വരുത്തി: ഹോട്ടല്‍ മുറിയില്‍ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button