KeralaNews

ഭിന്നശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് 5000 രൂപ ധനസഹായം നൽകും: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികൾക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നൽകും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 538 ലോട്ടറി തൊഴിലാളി കുടുംബങ്ങൾക്ക് ഇത് ആശ്വാസമേകും. ഇതിനായി 26.8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പൂജപ്പുരയിലെ കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ആസ്ഥാനത്തോടു ചേർന്ന് നിർമ്മിക്കുന്ന ഭിന്നശേഷി സഹായ ഉപകരണ ഷോറൂമിന്റെയും എക്സ്പീരിയൻസ് സെന്ററിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

Read Also: ദുബായ് എക്‌സ്‌പോ 2020: കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ശൈഖ് മുഹമ്മദ്

‘സ്വതന്ത്രമായി ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നേറാൻ ഭിന്നശേഷിക്കാരെ പ്രാപ്തമാക്കുകയാണ് ഈ സർക്കാർ. വികലാംഗ ക്ഷേമ കോർപറേഷൻ എല്ലാ ജില്ലകളിലും സഹായ ഉപകരണങ്ങൾ കൈമാറുന്നു. ശുഭയാത്ര പദ്ധതിയിലൂടെ വീൽചെയർ, കേൾവി പരിമിതിയുള്ളവർക്ക് ശ്രവണ സഹായി, വോയിസ് എൻഹാൻസഡ് മൊബൈൽ ഫോണുകൾ തുടങ്ങി ശാരീരിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിലെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ അവരെ പ്രാപ്തമാക്കുകയാണ് സർക്കാർ. തൊഴിൽ രംഗത്ത് ഭിന്നശേഷിക്കാർക്ക് അർഹമായ സംവരണം ഉറപ്പാക്കുമെന്നും’ മന്ത്രി വിശദമാക്കി.

Read Also: കഴിഞ്ഞ 7 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ നേതാക്കളെ നഷ്ടമായ പാര്‍ട്ടി കോണ്‍ഗ്രസ് : ഏറ്റവും കൂടുതൽ നേട്ടം ബിജെപിക്ക്

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം.അഞ്ജന, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റിട്ട. കേണൽ ഷാജി എം. വർഗീസ്, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മുൻ ഡയറക്ടർ കൊറ്റാമം വിമൽ കുമാർ, കെ.എസ്.എച്ച്.പി. ഡബ്ല്യൂ.സി മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button