Latest NewsNewsGulf

ബാത്ത്​​റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹതയെന്ന്​ ബന്ധുക്കള്‍

ആത്​മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്​നങ്ങളൊന്നും ജോമിക്ക്​ ഉണ്ടായിരുന്നില്ലെന്നാണ്​ ബന്ധുക്കള്‍ പറയുന്നത്​.

ദമ്മാം: അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ബാത്ത്​​റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ വെള്ളാട്​, ആലക്കോട്​, മുക്കിടിക്കാട്ടില്‍ ജോണ്‍- സെലിന്‍ ദമ്പതികളുെട മകള്‍ ജോമി ജോണ്‍ സെലിന്റെ (28) മരണത്തില്‍ ദുരൂഹതയെന്ന്​ ബന്ധുക്കള്‍.

പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍​ മറ്റ്​ അടയാളങ്ങളൊന്നുമില്ലെന്നാണ്​​ പൊലീസ്​ റിപ്പോര്‍ട്ട്. അതേസമയം, ദുരൂഹതകള്‍ക്കുള്ള മറുപടി ലഭിക്കാന്‍ പോസ്​റ്റ്​മോര്‍ട്ടം നടത്തണമെന്ന്​ ബന്ധുക്കള്‍ ആവശ്യ​പ്പെട്ടിട്ടുണ്ട്. ആത്​മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്​നങ്ങളൊന്നും ജോമിക്ക്​ ഉണ്ടായിരുന്നില്ലെന്നാണ്​ ബന്ധുക്കള്‍ പറയുന്നത്​.

Read Also: വിനായക ചതുര്‍ത്ഥി ആഘോഷ നിരോധനം: ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് വിനായക ചതുര്‍ത്ഥി ആഘോഷിക്കാന്‍ ബിജെപി

മൂന്നുവര്‍ഷമായി നഴ്​സായി ജോലിനോക്കുന്ന ജോമി രണ്ടുമാസം മുമ്പാണ്​ അവധി കഴിഞ്ഞ്​ തിരി​ച്ചെത്തിയത്​. ബുധനാഴ്​ച രാവിലെ ജോമിയെ കാണാത്തതിനെ തുടര്‍ന്ന്​ നടത്തിയ തിരച്ചിലിനൊടുവിലാണ്​ ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിന്​ സമീപമുള്ള ബാത്ത്​​റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്​. ഓപറേഷന്‍ തിയറ്ററില്‍ നിന്ന്​ രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നെടുത്ത്​ കടുത്ത അളവില്‍ കുത്തിവെച്ചതാണ്​ മരണകാരണമെന്നാണ്​ കരുതുന്നത്​.

shortlink

Post Your Comments


Back to top button