ദമ്മാം: അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ വെള്ളാട്, ആലക്കോട്, മുക്കിടിക്കാട്ടില്‍ ജോണ്‍- സെലിന് ദമ്പതികളുെട മകള്‍ ജോമി ജോണ്‍ സെലിന്റെ (28) മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍.
പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. അതേസമയം, ദുരൂഹതകള്‍ക്കുള്ള മറുപടി ലഭിക്കാന്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മൂന്നുവര്‍ഷമായി നഴ്സായി ജോലിനോക്കുന്ന ജോമി രണ്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ബുധനാഴ്ച രാവിലെ ജോമിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആശുപത്രിയിലെ ഓപറേഷന് തിയറ്ററിന് സമീപമുള്ള ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓപറേഷന് തിയറ്ററില്‍ നിന്ന് രോഗികളെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നെടുത്ത് കടുത്ത അളവില്‍ കുത്തിവെച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്.
Post Your Comments