Latest NewsKeralaNews

സവിതയുടെ ആത്മഹത്യ, കാമുകന്‍ പ്രവീണിനെയും സഹോദരനേയും കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് പൊലീസ്

ആലപ്പുഴ: വിവാഹിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്ന കാമുകന്‍ മണപ്പള്ളി കല്ലുപുരയ്ക്കല്‍ ബാബുവിന്റെ മകന്‍ പ്രവീണി(25)നെയും സഹോദരനേയും കുറിച്ച് പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ. രണ്ടു മാസം മുന്‍പ് പ്രവീണിന്റെ സഹോദരനും ഭര്‍തൃമതിയായ പാവുമ്പ സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ ഒരുമിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ സ്വന്തം ഫോണില്‍ സേവ് ചെയ്ത് വച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഭാര്യ അവിചാരിതമായി കാണുകയും സ്വന്തം ഫോണിലേക്ക് ദൃശ്യങ്ങള്‍ മാറ്റുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് പാവുമ്പ സ്വദേശിനി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പീഡനത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും കേസെടുക്കുകയുമായിരുന്നു. ഈ കേസില്‍ ജാമ്യം എടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് പ്രവീണ്‍ കുടുങ്ങത്.

Read Also : ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ സുധാകരൻ

വള്ളികുന്നം തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യും വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രവീണും തമ്മില്‍ പ്രണയത്തിലായിരുന്നു. രഹസ്യമായി ഇരുവരും താലികെട്ടുകയും ചെയ്തു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും കഴിഞ്ഞ രാത്രിയില്‍ പ്രവീണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പിന്നീട് സവിത മുറിക്കുള്ളില്‍ കയറി വാതിലടച്ച് തൂങ്ങി മരിക്കുകയുമായിരുന്നു.

പ്രവീണും സവിതയും മണപ്പള്ളിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പ്രണയത്തിലാകുന്നത്. പ്രണയ ബന്ധം പ്രശ്‌നമായപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റിലെ ജോലിയില്‍ നിന്നും ഇരുവരെയും പറഞ്ഞു വിട്ടു. ഇതിനിടയില്‍ ഇരുവരും സതീഷ് കെട്ടിയ താലി അഴിച്ചുമാറ്റി മറ്റൊരു താലി ചാര്‍ത്തി വിവാഹിതരെ പോലെ കഴിയുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button