ജമ്മു: താനും തന്റെ കുടുംബവും കശ്മീരി പണ്ഡിറ്റുകളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാതാ വൈഷ്ണോദേവി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് വീട്ടിലെത്തിയ അനുഭവമാണെന്നും, എന്റെ ഹൃദയത്തിലാണ് ജമ്മു കശ്മീരെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ഉച്ചയോടെ ജമ്മുവിലെത്തിയ അദ്ദേഹം ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
Also Read:യുഎഇ നിർമ്മിത ഹയത് വാക്സ് വാക്സിന് അടിയന്തര ഉപയോഗാനുമതി നൽകി വിയറ്റ്നാം
‘എനിക്ക് എന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയതുപോലെയാണ് തോന്നുന്നത്. എന്റെ കുടുംബത്തിന് ജമ്മു കശ്മീരുമായി ഒരു നീണ്ട ബന്ധമുണ്ട്. ഞാന്‍ ഒരു കശ്മീരി പണ്ഡിറ്റാണ്. എന്റെ കുടുംബവും കശ്മീരി പണ്ഡിറ്റാണ്. ഇന്ന് രാവിലെ കശ്മീരി പണ്ഡിറ്റുകളുടെ ഒരു പ്രതിനിധി സംഘം എന്നെ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അവര്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കിയതായും ബി.ജെ.പി ഒന്നും ചെയ്തില്ലെന്നും അവര്‍ പറഞ്ഞു’ – രാഹുൽ ഗാന്ധി പറഞ്ഞു.
‘ജമ്മു കശ്മീരിന് എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്, ഇപ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു. ജമ്മു കശ്മീരിന് ഒരു സാഹോദര്യമുണ്ട്. പക്ഷേ ആര്.എസ്.എസ് -ബി.ജെ.പി സംഘം ആ സാഹോദര്യം നശിപ്പിക്കാന്‍ ശ്രമിക്കുന്നു. കൈ എന്നാല്‍ ഭയപ്പെടേണ്ട എന്നാണ് അര്‍ഥം. ശിവന്റെയും വാഹെ ഗുരുവിന്റെയും കൈകളുടെ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാം. ജമ്മുകശ്മീരിനെ ബി.ജെ.പി ദുര്‍ബലപ്പെടുത്തി. നിങ്ങളുടെ സംസ്ഥാന പദവി അവര്‍ തട്ടിയെടുത്തു. ജമ്മു കശ്മീരിന് അവരുടെ സംസ്ഥാന പദവി തിരികെ ലഭിക്കണ’മെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments