
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പി.കെ. നവാസ് അറസ്റ്റില്‍. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റാണ് നവാസ്. കോഴിക്കോട് ചെങ്ങമനാട് സ്റ്റേഷനില്‍ ഉച്ചയോടെയാണ് നവാസ് എത്തിയത്. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മൊഴി നല്‍കാനെത്തിയതാണ് എന്നാണ് നവാസ് പറഞ്ഞത്. മൊഴി നല്‍കാനും വിശദാംശങ്ങള്‍ നല്‍കാനും ആണ് തന്നെ പൊലീസ് വിളിപ്പിച്ചതെന്നാണ് ചോദ്യം ചെയ്യലിന് കയറും മുമ്പ് പറഞ്ഞത്.
കഴിഞ്ഞ ദിവസം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു കൊണ്ട് നേതാക്കള്‍ക്കെതിരെ മുസ്ലീം ലീഗ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗമാണ് കമ്മിറ്റി പിരിച്ചു വിട്ടത്. നേതാക്കള്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ തീരുമാനത്തിന് വഴങ്ങാത്ത കമ്മിറ്റിയുമായി മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതി നല്‍കിയവര്‍ക്ക് എതിരെയാണ് ലീഗ് നേതൃത്വം നടപടി സ്വീകരിച്ചത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹരിത നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments