പത്തനംതിട്ട: സംസ്ഥാനത്ത് വികസനത്തിന്റെ ഭാഗമായി പുതിയ പദ്ധതികൾ നടപ്പിലാക്കാനും മുന്‍പ് പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാനും സാധിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നൂറുദിന കര്‍മ്മപദ്ധതി വഴി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പുതിയ പദ്ധതികളാണ് നടപ്പാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം വേങ്ങല്‍ പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
Read Also: പെട്ടിമുടി ദുരന്തം: പുനരധിവാസ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ഹൈക്കോടതി
‘അടിസ്ഥാന സൗകര്യ വികസനത്തിനു സഹായകമാകുന്ന രീതിയിലുള്ള റോഡ് നിര്‍മ്മാണമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. പുതിയ ടെക്‌നോളജികളുടെ സഹായത്തോടൊപ്പം ജനങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യം. നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നുണ്ട്’- മന്ത്രി വ്യക്തമാക്കി.
Post Your Comments