ന്യൂഡല്‍ഹി: മമതാ ബാനർജിയെ നേരിടാൻ ഭവാനിപൂര്‍ മണ്ഡലത്തില്‍ അഡ്വ.പ്രിയങ്ക തിബ്രേവാളിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ബി ജെ പി. സെപ്റ്റംബര്‍ 30നാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ മമതാ ബാനർജിയ്ക്ക് ഈ തെരഞ്ഞെടുപ്പ് ജയം അനിവാര്യമായത് കൊണ്ട് തന്നെ അഡ്വ.പ്രിയങ്ക തിബ്രേവാൾ തൃണമൂൽ കോൺഗ്രസിന് വലിയ വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബബുള്‍ സുപ്രിയോയുടെ ലീഗല്‍ അഡ്വൈസറായിരുന്ന പ്രിയങ്ക തിബ്രേവാൾ 2014ലാണ് ബി.ജെ.പിയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബി.ജെ.പിയില്‍ ചേരാന്‍ തനിക്ക് പ്രചോദനമായതെന്ന് പ്രിയങ്ക അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. 2015 ൽ കൊല്‍ക്കത്ത മുനിസിപ്പല്‍ കൗണ്‍സലിലേക്ക് മത്സരിച്ചെങ്കിലും അന്ന് പരാജയപ്പെട്ട പ്രിയങ്ക എതിർ സ്ഥാനാർഥിയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.
ബി.ജെ.പിയുടെ നിരവധി നേതൃത്വങ്ങളുടെ ചുമതല പ്രിയങ്ക വഹിച്ചിട്ടുണ്ട്. 2020 ആഗസ്റ്റില്‍ ഭാരതീയ ജനത യുവ മോര്‍ച്ചയുടെ ബംഗാള്‍ വൈസ് പ്രസിഡന്‍റായി ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു. ഇതോടെ വാനിപൂര്‍ മണ്ഡലത്തില്‍ മാമതാ ബാനർജിയ്ക്ക് വലിയ വെല്ലുവിളിയായി പ്രിയങ്ക മാറുമെന്നാണ് സൂചന.
Post Your Comments