KeralaLatest NewsNews

എടുത്തുചാടി തീരുമാനം എടുക്കില്ല: കെഎസ്ആർടിസി ജീവനക്കാരുടെ ആശങ്ക പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിക്ക് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ലേ ഓഫ് വേണ്ടി വരുമെന്നുമാണ് എം ഡി ബിജുപ്രഭാകർ പറഞ്ഞു.

തിരുവനന്തപുരം: കെഎസ്ആർടിസി ലേ ഓഫ് നിർദ്ദേശത്തിൽ എടുത്തുചാടി തീരുമാനം എടുക്കില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. എംഡിയുടെ നിർദ്ദേശം സർക്കാരിന് മുന്നിലെത്തിയിട്ടില്ലെന്നും വിശദമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

‘ജീവനക്കാരുടെ ആശങ്ക പരിഗണിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ബെവ്കോ ഔട്ട്ലറ്റ് നിർദ്ദേശം ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ബസ് സ്റ്റാൻഡിലല്ല, മറിച്ച് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലും ഡിപ്പോകളിലുമാണ് ഔട്ട്ലറ്റ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്’-  ആൻ്റണി രാജു കൂട്ടിച്ചേർത്തു.

Read Also: വിനായക ചതുര്‍ത്ഥി ആഘോഷ നിരോധനം: ഒരു ലക്ഷം വിനായക പ്രതിമകള്‍ സ്ഥാപിച്ച് വിനായക ചതുര്‍ത്ഥി ആഘോഷിക്കാന്‍ ബിജെപി

അതേസമയം കെഎസ്ആർടിസിക്ക് സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്നും ലേ ഓഫ് വേണ്ടി വരുമെന്നുമാണ് എം ഡി ബിജുപ്രഭാകർ പറഞ്ഞു. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും നയപരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും എംഡി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button