കണ്ണൂര്‍: പുസ്തക വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പ്രതിഷേധം ഭയന്ന് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സര്‍വകലാശാലയുടെ പി.ജി സിലബസ് പിന്‍വലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗോള്‍വാര്‍ക്കറും സവര്‍ക്കറുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികളെ കുറിച്ച് പഠിക്കുമ്പോള്‍ ബി.ജെ.പിയുടെ വളര്‍ച്ച എന്തെന്ന് വിദ്യാര്‍ഥികള്‍ മനസിലാക്കണം. അതിനായാണ് സിലബസില്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്കൊപ്പം മഹാത്മഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, അരബിന്ദോ എന്നിവരുടെ പുസ്തകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകം പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നത് താലിബാന്‍ രീതിയാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എസ് ഗോള്‍വാള്‍ക്കറുടെ ‘നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു’ (വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവര്‍ക്കറുടെ ‘ആരാണ് ഹിന്ദു’ എന്നീ പുസ്തകങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അക്കാദമിക പുസ്തകങ്ങളായി പരിഗണിക്കാത്ത വര്‍ഗീയ പരാമര്‍ശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്തമായിരിക്കെയാണ് പി.ജി സിലബസ്സില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
Read Also: അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാര്‍ക്ക് മാതൃരാജ്യത്തേയ്ക്ക് മടങ്ങാന്‍ താലിബാന്റെ അനുമതി
എം.എ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങള്‍ ഉള്ളത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന ആക്ഷേപവും സിലബസിനെതിരെ ഉയര്‍ന്നിരുന്നു.
Post Your Comments