Latest NewsKeralaNews

എആർ ന​ഗർ ബാങ്ക് കേസിൽ ഇഡി അന്വേഷണം വേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : മലപ്പുറം എ.ആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇഡി അന്വേഷണം വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് കെ ടി ജലീലിന്റെ നടപടികൾക്ക് പിന്നിലുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെയും മുസ്ലീം ലീഗിനേയും ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്. ഇഡി അന്വേഷണക്കാര്യത്തിലെ സിപിഎമ്മിനുള്ളിലെ വിരുദ്ധ നിലപാടുകൾ കള്ളക്കളിയാണ്. സഹകരണ മേഖലയിലെ അപാകത പരിഹരിക്കാൻ സഹകരണ വകുപ്പുണ്ട്. ഇക്കാര്യത്തിൽ ഇഡിക്ക് എന്ത് ചെയ്യാനാകുമെന്നറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

Read Also : ചരിത്ര മുഹൂർത്തം: പാക്കിസ്ഥാന്‍റെ തൊട്ടരികെ നടുറോഡില്‍ പറന്നിറങ്ങി ഇന്ത്യന്‍ യുദ്ധവിമാനം

സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുമ്പോഴാണ് അതിനെ സഹായിക്കുന്ന നിലപാട് ജലീൽ എടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് മാർഗരേഖ കാലോചിത നടപടിയാണ്. പാർട്ടിക്കത് ഗുണം ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button