Latest NewsIndiaNews

മൂന്ന് മക്കളുടെ മാതാവായ യുവതി ഇതുവരെ ഒളിച്ചോടിയത് 25 തവണ : രണ്ട് ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്ന് ഭർത്താവ്

ന്യൂഡല്‍ഹി : മൂന്ന് മക്കളുടെ മാതാവായ യുവതി ഇതുവരെ ഒളിച്ചോടിയത് 25 തവണ. അസമിലാണ് സംഭവം. മധ്യ ആസാമിലെ ദിങ്​ ലകര്‍ ഗ്രാമത്തിലെ മൂന്നു മക്കളുള്ള യുവതിയാണ്​ പത്ത് വർഷത്തിനിടെ 25 പ്രാവശ്യം ഒളിച്ചോടിയത്​. പ്രമുഖ ദേശീയ മാധ്യമമാണ് ​ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.

Read Also : ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മുറിച്ച നാരങ്ങയോട് ഉപമിച്ച് താലിബാൻ നേതാവ് : വീഡിയോ കാണാം 

ഇവരുടെ ഭര്‍ത്താവ്​ ഡ്രൈവറായി ജോലി ചെയ്യുകയാണ്​. മൂന്ന്​ മാസം പ്രായമുള്ള കുട്ടിയെയും 22,000 രൂപയും ആഭരണങ്ങളും എടുത്താണ്​ ഭാര്യ ഒളിച്ചോടിയതെന്നും ​ ഭര്‍ത്താവ്​ പറഞ്ഞു. വെവ്വേറേ പുരുഷന്‍മാര്‍ക്കൊപ്പം ഒളിച്ചോടുകയും കുറച്ച് ദിവസം കഴിയുമ്പോൾ തിരിച്ചു വരികയും ചെയ്യുന്നതാണ്​ ഇവരുടെ രീതിയെന്ന്​ ഭര്‍ത്താവ്​ ​ പറഞ്ഞു.

അതെ സമയം ഇത്തവണ ആരുടെ കൂടെയാണ്​ ഒളിച്ചോടിയത്​ എന്ന്​ തങ്ങള്‍ക്കറിയില്ലെന്നും ഭര്‍ത്താവിന്‍റെ പിതാവ്​ പ്രതികരിച്ചു. യുവതി തിരിച്ചു​വന്നാല്‍ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന്​ ഭര്‍ത്താവ്​ അറിയിച്ചു. യുവതി പ്രദേശത്തെ തന്നെയുള്ള ഒരാളുടെ കൂടെ ഒളിച്ചോടിയതായാണ്​ അയല്‍വാസികള്‍ പറയുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button