COVID 19Latest NewsUAENewsGulf

ഏറ്റവും കൂടുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് : ലോകരാജ്യങ്ങളുടെ പട്ടികയിൽ യുഎഇ മുൻപന്തിയിൽ

ദുബായ് : കോവിഡ് -19 വാക്സിനേഷൻ നിരക്കിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ
യുഎഇ മുൻപന്തിയിൽ. ‘ഔർ വേൾഡ് ഇൻ ഡാറ്റ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്ത് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ചവരുടെ ശതമാനത്തിൽ യു എ ഇ മുൻപന്തിയിൽ തുടരുകയാണ്.

Read Also : കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രാ വിലക്ക് പിൻവലിച്ച് സൗദി അറേബ്യ  

ഏകദേശം 78 ശതമാനം യു എ ഇ നിവാസികളും കൊറോണ വൈറസിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്, 89 ശതമാനത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്.

പട്ടികയിൽ രണ്ടാമത് പോർച്ചുഗൽ ആണ് , പോർച്ചുഗൽ 77 ശതമാനത്തിലധികം നിവാസികൾക്ക് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് നൽകി. ഖത്തർ മൂന്നാം സ്ഥാനത്താണ്, 74 ശതമാനത്തിലധികം നിവാസികൾക്ക് രണ്ട് ഡോസ് വാക്സിൻ നൽകി.

യുഎഇയിൽ 100 ആളുകൾക്ക് 187.64 ഡോസ് എന്ന വാക്സിനേഷൻ വിതരണ നിരക്കും ലോകത്തിലെ ഏറ്റവും ഉയർന്നതാണ്. അതേസമയം യുഎഇ യിൽ ദിവസേനയുള്ള കോവിഡ് -19 കേസുകൾ ക്രമാതീതമായി കുറഞ്ഞുവരികയാണെന്ന് നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) ചൊവ്വാഴ്ച പറഞ്ഞു.

ഈ വർഷം ജനുവരി മാസത്തെ അപേക്ഷിച്ച് യുഎഇയിൽ പ്രതിദിന കോവിഡ് -19 കേസുകളിൽ 62 ശതമാനം കുറവുണ്ടായി.എട്ട് മാസത്തിനിടെ ആഗസ്റ്റ് 24 ന് ആണ് ആദ്യമായി പ്രതിദിന കേസുകൾ 1,000 ൽ താഴെയായത്. കഴിഞ്ഞ 15 ദിവസമായി ഇത് 1,000 ൽ താഴെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button