തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ബാധിച്ചവർക്ക് മറ്റ് രോഗങ്ങളും വർധിക്കുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ കൊറോണ മരണങ്ങള്‍ കണക്കിലെടുത്താല്‍ മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും നേരത്തെ മറ്റ് അസുഖങ്ങളുണ്ടായിരുന്നവരാണ്. ഇതില്‍ 52 ശതമാനം പേര്‍ക്കും പ്രമേഹവും അമിതരക്ത സമ്മര്‍ദവുമെന്നാണ് കണക്കുകള്‍. 10 ശതമാനം പേരാണ് ഹൃദ്രോഗികള്‍.
Read Also : ബ്രഹ്മപുത്രയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് വൻ അപകടം
ജില്ലകളുടെ കണക്കുകള്‍ പ്രകാരം മലപ്പുറത്ത് കൊറോണ ബാധിച്ച് മരിച്ചവരില്‍ 1000 ല്‍ 430 പേരും രക്തസമ്മര്‍ദ്ദവും 439 പേരില്‍ പ്രമേഹവുമുളളവരാണ്. 178 പേരില്‍ ഹൃദ്രോഗവും. കോഴിക്കോടും സമാന സ്ഥിതിയാണ്.
തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലും തോത് ഇതേ രീതിയില്‍ തന്നെയാണ്. ഇവയെല്ലാം കൊറോണ വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജില്ലകളാണ്. എന്നാല്‍ ഏറ്റവുമധികം മരണമുണ്ടായ തിരുവനന്തപുരത്ത് മരണങ്ങളില്‍ ഈ രോഗങ്ങളുടെ തോത് കുവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments