ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ഇരട്ടചങ്കനും ചങ്കും ചേർന്ന് ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ ‘സബൂറാ’ക്കി: കാന്തപുരം എൽ ഡി എഫിലെ പാണക്കാട് തങ്ങളെന്ന് ട്രോൾ

മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചാല്‍ പോലും തീരാത്ത ഒരു പ്രശ്‌നമാണ് കാന്തപുരം തീര്‍ത്തത്

കോഴിക്കോട്: ഐഎന്‍എല്ലും എൽ ഡി എഫ് ഉം തമ്മിലുണ്ടായ ഭിന്നതകളെ പറഞ്ഞു തീർത്ത കാന്തപുരത്തിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചും ട്രോളിയും സാമൂഹ്യമാധ്യമങ്ങൾ. എല്‍ഡിഎഫിലെ ‘പാണക്കാട് തങ്ങളാക്കി’ കാന്തപുരത്തെ ഉയര്‍ത്താന്‍ സിപിഎം നീക്കമെന്നാണ് അതിൽ ഏറ്റവും രസകരമായ വിമർശനം. ഐഎന്‍എല്‍-സിപിഎം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അതുകൊണ്ടാണ് കാന്തപുരത്തെ തന്നെ ചുമതലപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.

Also Read:ചര്‍മ്മ സംരക്ഷണത്തിന് തക്കാളി

ആര് വിചാരിച്ചാലും നടക്കാത്ത ഒത്തുതീർപ്പാണ് നിലവിൽ നടക്കാനിരിക്കുന്നത് അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചാല്‍ പോലും തീരാത്ത ഒരു പ്രശ്‌നമാണ് കാന്തപുരം തീര്‍ത്തത് എന്ന പ്രതീതിയാണ് ഇപ്പോൾ നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. ഇത് കാന്തപുരത്തിനു എൽ ഡി എഫിൽ ഉണ്ടാകാനിടയുള്ള ആധിപത്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും വിമർശകർ പറയുന്നു.

ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയ എല്ലാ നേതാക്കളെയും തിരിച്ചെടുക്കാനും സംസ്ഥാന പ്രസിഡന്റായി പ്രൊഫ. എ.പി. അബ്ദുള്‍ വഹാബിനെത്തന്നെ നിയോഗിക്കാനുമാണ് കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതോടെ എൽ ഡി എഫ്ന്റെ ന്യൂനപക്ഷ രാഷ്ട്രീയ പ്രശ്നങ്ങൾ തീർക്കുന്നതും എൽ ഡി എഫിന്റെ പാണക്കാട് തങ്ങളാണെന്നാണ് വിമർശനം. മുസ്ലിം ലീഗിലെ അവസാനവാക്ക് പാണക്കാട് തങ്ങളുടേതായിരുന്നു. ഇതിനോടാണ് കാന്തപുരത്തിന്റെ ഈ ഒത്തുതീർപ്പിനെ വിമർശകർ സാമ്യപ്പെടുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button